ഓൺലൈൻ ഇംഗ്ലീഷ് പഠനത്തിന് സഹായിക്കുന്ന ആപ്പുകൾ

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. ഔദ്യോഗിക ആശയവിനിമയങ്ങൾക്കും ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് അറിയുന്നവർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാകുന്നുണ്ട്. ഇന്ന് ഇന്ത്യയിലോ വിദേശത്തോ ഒരു ജോലി ലഭിക്കുന്നതിന് ഇംഗ്ലീഷ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Advertisement

പഠിക്കാൻ ഏറ്റവും എളുപ്പവും ലളിതവുമായ ഒരു ഭാഷ കൂടിയാണ് ഇംഗ്ലീഷ്. എന്നാൽ ഇംഗ്ലീഷ് പഠിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്.  ഇംഗ്ലീഷ് പഠനത്തിന് സഹായിക്കുന്ന നിരവധി ഓൺലൈൻ ആപ്പുകൾ ഇന്ന് ഉണ്ട്. ഇത്തരത്തിൽ നിങ്ങളെ ഇംഗ്ലീഷ് പഠനത്തിന് സഹായിക്കുന്ന കുറച്ച് ആപ്പുകളെ പരിചയപ്പെടാം. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഈ ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാവുന്നതാണ്.

FluentU

വീഡിയോകൾ, ഗാനങ്ങൾ, പരസ്യങ്ങൾ, വാർത്തകൾ തുടങ്ങിയവ ഇംഗ്ലീഷിലാക്കി മാറ്റുന്ന ഒരു ആപ്ലിക്കേഷനാണ് FluentU. ഇത്തരത്തിൽ നിങ്ങൾക്ക് രസകരമായ വീഡിയോകൾ തിരഞ്ഞെടുത്ത് അവയിലൂടെ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാവുന്നതാണ്. ഓരോ വീഡിയോക്കും അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് പഠിക്കുക മാത്രമല്ല, ഒരു നേറ്റീവ് സ്പീക്കർ സംസാരിക്കുന്നതു പോലെ ഈംഗ്ലീഷ് സംസാരിക്കുന്നതിനും ഈ ആപ്പ് നിങ്ങളെ സഹായിക്കും.

Download

Duolingo

ഇംഗ്ലീഷ് പഠിച്ച് തുടങ്ങുന്നവർക്ക് ഏറ്റവും പ്രയോജനകരമായ ആപ്പ് ആണ് Duolingo. നിങ്ങൾ ഒരു ഗെയിം കളിക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് Duolingo പാഠങ്ങൾ അവതരിപ്പിക്കുന്നത്. നിങ്ങൾ ഒരു തെറ്റ് വരുത്തിയാൽ ആ തെറ്റ് തിരുത്തുന്നതിനായി ഈ ആപ്പ് ഉടൻ തന്നെ നിങ്ങൾക്ക് മറ്റൊരു ഗെയിം നൽകും. ഈ ആപ്പ് നിങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Download

Busuu

ഇംഗ്ലീഷ് പഠനത്തിന് നിങ്ങളെ സഹായിക്കുന്ന മറ്റൊരു ആപ്പാണ് Busuu. ഈ ആപ്പ് ഉപയോഗിച്ച് നേറ്റീവ് ഇംഗ്ലീഷ് സ്പീക്കേഴ്സിനോട് നിങ്ങൾക്ക് സംസാരിക്കാവുന്നതാണ്. ഇംഗ്ലീഷ് പഠിച്ച് തുടങ്ങുന്നവർക്ക് ഏറ്റവും പ്രയോജനകരമായ ആപ്പ് ആണ് Busuu.

Download

ഈ ആപ്പ് നിങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.