വീട്ടിൽ വെളുത്തുള്ളി കൃഷി ചെയ്യാം യാതൊരു ചിലവുമില്ലാതെ

പ്ലാസ്റ്റിക്ക് കുപ്പികളും വെളുത്തുള്ളിയും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ കൃഷി ചെയ്യാം

Advertisement

വെളുത്തുള്ളി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഐറ്റം ആണ് .ഇതിന്റെ ഗുണങ്ങൾ നിരവധി ആണ്.കഴിഞ്ഞ 7,000 വർഷമായി ബാക്ടീരിയ, ഫംഗസ്, പരാന്നഭോജികൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഇത് ഒരു ആൻറിബയോട്ടിക്കായി ഉപയോഗിക്കുന്നു. കൂടാതെ രക്ത ശുദ്ധീകരണം , മുടിയുടെയും,സ്കിന്നിന്റെയും ആരോഗ്യം ഗ്യാസ്ട്രബിൾ പ്രോബ്ലംസ് എന്നിവക്കൊക്കെ വെളുത്തുള്ളി നല്ലതാണ്.സാധാരണയായി വെളുത്തുള്ളി നമ്മൾ കടയിൽ നിന്നും വാങ്ങാനാണ് പതിവ്.ആരും അങ്ങനെ വെളുത്തുള്ളി കൃഷി ചെയ്യുവാൻ മുതിരില്ല.എന്നാൽ വെളുത്തുള്ളി നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതാണ്.ഇതിനായി നമുക്ക് പ്ലാസ്റ്റിക്ക് ബോട്ടിലുകളും വെളുത്തുള്ളിയും മാത്രം മതിയാവും.

കറിവേപ്പില ഒക്കെ വീട്ടിൽ വളർത്തി ആവശ്യം ഉള്ളപ്പോൾ നല്ല ഫ്രഷ് ആയി പറിച്ചെടുത്ത് ഉപയോഗിക്കുന്ന പോലെ നമുക്ക് വെളുത്തുള്ളിയും ഇനിമുതൽ ഉപയോഗിക്കാം.ഒരു ബോട്ടിൽ നിറയെ വെള്ളം എടുത്ത് വെളുത്തുള്ളി അതിൽ പകുതിയോളം മുങ്ങി നിക്കുന്ന രീതിയിൽ പത്തു ദിവസത്തോളം വെച്ചാൽ അതിൽ മുളപൊട്ടുന്നത് കാണുവാനായി സാധിക്കും.ഒട്ടും ചിലവില്ലാതെ നമുക്ക് ഈ കൃഷി ചെയ്യുവാനായി സാധിക്കും.ഇതിനെപറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.