കേരളത്തിൽ ദരിദ്രർക്ക് വീടുകെട്ടികൊടുക്കുന്നു, ഗുജറാത്തിൽ ദരിദ്രരെ മതിൽ കെട്ടി അടയ്ക്കുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി ട്രംപ് കടന്നു പോകുന്ന പാതകളുടെ സമീപമുള്ള ചേരികൾക്ക് ചുറ്റും മതിൽ കെട്ടുന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.കോടികൾ മുടക്കി പണിയുന്ന ഈ മതിലുകൾക്ക് പകരം ആ പണം മുടക്കി ആ ചേരികളിലെ നമ്മുടെ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത് എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ അതിനോടനുബന്ധിച്ചു ഉയർന്നു വന്നിരുന്നു.ഈ അവസരത്തിൽ ഗുജറാത്തിനു മാതൃക ആവുകയാണ് കേരളം.
അവിടെ പാവപ്പെട്ടവർക്ക് വീടുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് പകരം മതിൽ കെട്ടി വേർതിരിക്കുമ്പോൽ .ഇങ് കേരളത്തിൽ വീടില്ലാത്തവർക്ക് ലൈഫ് പദ്ധതികളിലൂടെ വീട് പണിത് നൽകുകയാണ് കേരള സർക്കാർ.ഭവന രഹിതർക്ക് വീട് പണിതു കൊടുക്കുക മാത്രം അല്ല ,സംതൃപ്തരായ ജീവിതം നയിക്കുവാൻ അവരെ പ്രാപ്‌തരാകുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ ഭവനരഹിതരായി കണ്ടെത്തിയവർക്ക് വീട് നിർമ്മിച്ചു നൽകുകയാണ് കേരള ഗവർമെന്റ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ലൈഫ് പദ്ധതി നടപ്പാക്കുന്നത്, വിവിധ വകുപ്പുകളിലെ ഭവന നിർമ്മാണ പദ്ധതികൾ സംയോജിപ്പിച്ചാണ്.ആദ്യം പരിഗണിച്ചത് വിവിധ പദ്ധതികളിലായി ഭവന നിർമ്മാണം പാതിവഴിയിലായവരെയാണ് . പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിചാണ് ഇപ്പോഴത്തെ വീടുകൾ നിർമിക്കുന്നത്.അതിനാൽ തന്നെ വേഗത്തിൽ ഇതിനെ പണി തീർക്കുവാൻ സാധിക്കും.
കേരളത്തിലെ ഭവനം ഇല്ലാത്തവർക്ക് മാത്രം അല്ല ,അന്യ സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുവാൻ വരെ ഭവനം കേരള സർക്കാർ ഒരുക്കി നൽകിയിരുന്നു.