ഒരു swiggy അപാരത
40,50 രൂപക്കൊക്കെ നല്ല ബിരിയാണി കിട്ടി തുടങ്ങിയപ്പോ എല്ലാവര്ക്കും വന്ന സംശയം ആണ്.. ശെടാ ഇവന്മാര് എങ്ങനെ ഇത്ര കുറച്ചു പൈസക്ക് കൊടുക്കുന്നു.. ഇവന്മാര്ക്ക് നമ്മളെ ഇങ്ങനെ നല്ല ഫുഡ് തീറ്റിച്ചിട്ടു എന്താ കാര്യം എന്ന്.. ????
ഒരുപടി കൂടി കടന്നു ചിന്തിക്കുന്നവർക്ക് ഈ discount ഹോട്ടല്‍ ആണോ സ്വിഗ്ഗി ആണോ കൊടുക്കുന്നത് എന്നും, ഇനിയിപ്പോ ആരാണേലും ഇവർ എങ്ങനെ ഈ business നടതത്തികൊണ്ടുപോകുന്നുവെന്നും അറിയാൻ ആഗ്രഹം കാണും.. ഞാനും ഇങ്ങനെ അറിയാൻ വേണ്ടി തപ്പി പോയപ്പോ കിട്ടിയ കാര്യങ്ങൾ ആണ് ഇവിടെ എഴുതുന്നത്.
സത്യത്തിൽ 5-25% വരെയുള്ള വില കുറവുകള്‍ മാത്രമാണ് ഹോട്ടലുകള്‍ അവരുടെതായിട്ട് കൊടുക്കുന്നത്, അതും ചിലർ മാത്രം. ആദ്യ order സൗജന്യം ആയി കൊടുക്കുക, ആദ്യത്തെ കുറച്ചു orderകൾ പകുതി പൈസക്ക് കൊടുക്കുക,
പോലെയുള്ള offers എല്ലാം നല്‍കുന്നത് ഈ food delivery കമ്പനികള്‍ തന്നെയാണ്. ഹോട്ടല്‍ ഉടമകള്‍ക്ക് അവര്‍ പറയുന്ന വില തന്നെ കിട്ടുന്നുണ്ട്. ബാക്കി പൈസ സ്വിഗ്ഗി നിങ്ങള്‍ക്ക് വേണ്ടി അവരുടെ കയ്യില്‍ നിന്ന് എടുത്തു കൊടുക്കുന്നു എന്ന് ചുരുക്കം. ഇതിനു പുറമെയാണ് ഡെലിവറി ബോയ്സ് നു കൊടുക്കുന്ന ശമ്പളം..
അപ്പൊ പിന്നെ ഇവന്മാർ എങ്ങനെ ലാഭം ഉണ്ടാക്കുന്നു എന്ന് ചോദിച്ചാല്‍..
ലാഭം ഒന്നും ഇല്ല എന്നാണു ഉത്തരം. (നിലവിൽ)
ലാഭത്തിനല്ലാതെ പിന്നെ പുണ്യത്തിനാണോ എന്നു ചോദ്യം വരാം..
ഇവിടെയാണ് ഇവരുടെ business model ന്റെ പ്രസക്തി. വിദൂരഭാവിയില്‍ ഉണ്ടാകാനിടയുള്ള വന്‍ ലാഭം
കണ്ടു കൊണ്ടാണ് ഇവരിപ്പോള്‍ ഇങ്ങനെ നഷ്ടം സഹിക്കുന്നത്. ഒരു പ്രത്യേക പോയിന്റ് വരെ നഷ്ടം സഹിച്ചു പോയാൽ അതു കഴിയുമ്പോൾ ലാഭം ഉണ്ടാക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ ഒരു strategy നടപ്പിലാക്കുവാൻ ഇവര്‍ക്ക് സാധിക്കുന്നത് ഇവരുടെ initial funding കൊണ്ടാണ്. വൻകിട investorsൽ നിന്നായി വലിയ തോതിലുള്ള ഫണ്ട് raise ചെയ്തിട്ടാണ് ഇവർ മുന്നോട്ട് പോകുന്നത്. താഴെ കൊടുക്കുന്ന സംഖ്യകള്‍ കണ്ടാല്‍ മനസ്സിലാവും ഇതൊരു ചെറിയ കളി അല്ലെന്നു.
ഈ രംഗത്തെ ചില പ്രധാന കമ്പനികൾ ഇത് വരെ ഉണ്ടാക്കിയിട്ടുള്ള ഫണ്ടിങ് ഇപ്രകാരമാണ്.
Zomato 410 million$ ~ 2916 Crore rupee
Swiggy 1.3 billion$ ~ 9247 Crore rupee
Uber Eats 20 billion$ ~ 14,22,90 Crore
ഇങ്ങനെയുള്ള ഈ തുകയില്‍ നിന്നാണ് ഇവര്‍ നമ്മുടെയൊക്കെ ബിരിയാണിയുടെ പൈസ കൊടുക്കുന്നത്.പരസ്യത്തിന് ചിലവാക്കുന്നത് വേറെ.. അതു കൊണ്ടു തന്നെ സത്യത്തിൽ നഷ്ടം രേഖപ്പെടുത്തി കൊണ്ടാണ് ഇവർ ഇപ്പൊ മുന്നോട്ട് പോകുന്നത്. സ്വന്തമായി സ്ഥാപനങ്ങള്‍ ഒന്നും ഇല്ലാത്ത ആവശ്യക്കാരനെയും വില്പനക്കാരനെയും കൂട്ടി മുട്ടിച്ചു കൊടുക്കുന്ന aggregator business model ആണ് ഇവരുടേത്. സ്വന്തമായി കാര്യമായിട്ട് ഒന്നും ഇല്ലാത്തതിനാൽ തന്നെ വേറെ മുതല്‍ മുടക്ക് ഒന്നും വരുന്നില്ല.അതുകൊണ്ടു ഉള്ള ഫണ്ട് എല്ലാം ഇവര്‍ ഉപയോഗിക്കുന്നത് ഇങ്ങനെ ആളെ പിടിക്കാനാണ്.
ഉപയോക്താക്കളെ കൊണ്ടു ശക്തമായ ഒരു അടിത്തറ പണിയുക എന്നതാണ് പ്രഥമ ലക്ഷ്യം. ചുരുക്കി പറഞ്ഞാല്‍ നിങ്ങളെ അവരുടെ കസ്റ്റമര്‍ ആക്കുവാന് അവര്‍ തരുന്നതാണ് ഈ ഓഫറുകള്‍ എല്ലാം..
ഇത് ഇങ്ങനെ എത്ര നാള് ഉണ്ടാകും എന്ന് ചോദിച്ചാല്‍ നമുക്ക് മുന്നിലുള്ള മറ്റു ഉദാഹരണങ്ങള്‍ അതിനുള്ള ഉത്തരം തരും.
ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകൾ ആയ ഓലയും ഊബറും എല്ലാം തുടക്കത്തില്‍ നല്ല കിടിലന്‍ ഓഫറുകള്‍ ആണ് തന്നിരുന്നത്. ആദ്യ റൈഡ് ഫ്രീ അടക്കം ഉള്ളവ ഇതില്‍ പെടും.കസ്റ്റമേഴ്സ് നു മാത്രമല്ല അവരുടെ ശൃംഖലയില്‍ ചേരുന്ന ഡ്രൈവമാര്ക്കും നല്ല പൈസ കൊടുത്തിരുന്നു തുടക്കത്തില്‍. എന്നാല്‍ ഇപ്പൊ അതല്ല അവസ്ഥ. ഇത് കണ്ടു കൊണ്ട് മാത്രം വണ്ടി വാങ്ങിയ പലരും പെട്ടുപോകുന്ന അവസ്ഥയിലേക്ക് ഡ്രൈവർ മാർക്കുള്ള incentives അവര്‍ വെട്ടി ചുരുക്കി. നമുക്കും പഴയ പോലെ വലിയ രീതിയിലുള്ള coupon ഒന്നും കിട്ടുന്നുമില്ല.
നമ്മുടെ redbus,yatra,goibibo മുതലായ ട്രാവൽ ബുക്കിംഗ് ആപ്പുകളുടെ കാര്യവും ഏകദേശം ഇങ്ങനെ ഒക്കെ തന്നെയായിരുന്നു എന്ന് അനുഭവസ്ഥർക്ക് അറിയേണ്ടതാണ്.
നമ്മളെ കൊണ്ടു ഒരു പുതിയ ശീലം ഉണ്ടാക്കിയെടുപ്പിച്ചു അവിടെ തങ്ങളുടെ കുത്തകയാക്കുന്ന വരെയേ ഡിസ്കൗണ്ട് പെരുമഴയൊക്കെ ഉണ്ടാവുകയുള്ളൂ എന്നു ചുരുക്കം. നിലവിൽ ഒരുപാട് കമ്പനികൾ മത്സരിക്കാൻ ഉള്ളത് കൊണ്ടു അത് അത്ര പെട്ടെന്ന് ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.. എന്തായാലും നിലവിൽ ഇതൊന്നും നമ്മുടെ വിഷയം അല്ല. കയ്യിലുള്ള സിമ്മുകൾ തീരുന്ന വരെ ഈ ഭീമന്മാരെ മാക്സിമം തിന്നു മുടിപ്പിക്കുക.. അത്രന്നെ.. ????
Credits : Helvin Mg