വെറും 2000 രൂപ ഉണ്ട് എങ്കിൽ വീട്ടിൽ ഒരു ഇൻവെർട്ടർ സെറ്റ് ചെയ്യാം
വീട്ടിൽ കറണ്ട് പോകുമ്പോൾ അത്യാവശ്യം ബൾബുകൾ കത്തിക്കാൻ കുറഞ്ഞ ചിലവിൽ ഒരു മിനി ഇൻവെർട്ടർ സെറ്റ് ചെയ്താലോ.അതിനു നിങ്ങളെ സഹായിക്കുന്ന ഒരു കിടിലൻ വീഡിയോ ആണ് ഇന്ന് നിങ്ങളെ പരിചയപെടുത്താണ്.Arlin Vlogger Tech എന്ന യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്ത ഈ വീഡിയോ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആൾകാർ കണ്ടു കഴിഞ്ഞു.
കുറഞ്ഞ ചിലവിൽ ഒരു സോളാർ ഇൻവെട്ടർ നിര്‍മിക്കുന്നതിന്റെ വിവരങ്ങളും താഴെ നൽകുന്നു.
വീടുകള്‍ക്കായി ഒരു ചിലവുകുറഞ്ഞ സോളാര്‍ പവര്‍ സിസ്റ്റം നിര്‍മ്മിക്കാം..
നമ്മള് സോളാര്‍ പാനല്‍ സിസ്റ്റം പിടിപ്പിക്കുമ്പോള്‍ അതിന്റെ വില നിലവാരം ഉയര്‍ത്തുന്ന ഒരു ഘടകം ഇന്‍വെര്‍ട്ടര്‍ ആണല്ലോ .ഇതൊഴിവാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നല്ല ഒരു തുക ലാഭിക്കാം.കൂടാതെ DC യെ AC ആക്കി കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലോസും ഒഴിവാക്കാം.
ഇപ്പോള്‍ എല്ലാത്തരം ഉപകരണങ്ങളും DC യില്‍ വര്‍ക്ക് ചെയ്യുന്നത് ലഭിക്കും
100 വാട്ട്സിന്റെ12 വോള്‍ട്ട് ഹോം സോളാര്‍ സിസ്റ്റം നിര്‍മ്മിക്കുന്നത് എങ്ങിനെയെന്ന് മനസിലാക്കാം
ആവശ്യമായവ ;
1.100 വാട്ട്സിന്റെ സോളാര്‍ പാനല്‍ വില 5100 രൂപ .
2.40 Ah ബാറ്ററി 5500 രൂപ
3.ചാര്‍ജ് കണ്ട്രോളര് 10 ആമ്പിയര്‍ 1200 രൂപ
4.DC വയറുകള്‍ 500 രൂപ
ഇവ ഡയഗ്രത്തില്‍ കാണുന്നത് പോലെ കണക്ഷന് കൊടുക്കുക.നല്ല പ്രകാശമുള്ള 12 വോള്‍ട്ട് LED ബള്‍ബുകള്‍ 65 രൂപ മുതല്‍ വില നിലവാരത്തില്‍ ലഭിക്കും .നാലെണ്ണം ഒന്നിച്ചു കണക്ഷന് കൊടുത്താല്‍ ഒരു CFL നല്‍കുന്നതിലും കൂടുതല്‍ വെളിച്ചം കിട്ടും.
സോളാര്‍ പാനല്‍ വില്‍ക്കുന്ന കടകളില്‍ 12 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സീലിംഗ് ഫാനുകളും,ടേബിള്‍ ഫാനുകളും ലഭിക്കും ഏകദേശ വില രണ്ടായിരം രൂപ മുതല്‍.
ഇനി 230 വോള്‍ട്ട് വൈദ്യുതി കൂടിയേ തീരൂ എന്നാണെങ്കില്‍ 12 വോള്‍ട്ടിനെ 230 വോള്‍ട്ട് A/c ആക്കുന്ന മിനി ഇന്വേര്ട്ടര് മോഡ്യൂള്‍ ഇലക്ട്രോണിക്സ് സ്പെയര്‍ പാര്‍ട്സ് കടകളില്‍ ലഭിക്കും.വാട്ടെജ് അനുസരിച്ച് വില വ്യത്യാസം ഉണ്ടാകും വില അഞ്ഞൂറ് രൂപ മുതല്‍
ചൈനാ സാധനങ്ങള്‍ വില്‍ക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കാര്‍ മൊബൈല്‍ ചാര്‍ജര്‍ 100-150 രൂപാ റേഞ്ചില്‍ ലഭിക്കും ഇതുപയോഗിച്ച് ഏതു മൊബൈലും നമുക്ക് ബാറ്ററിയില്‍ നിന്നും നേരിട്ട് ചാര്‍ജ് ചെയ്യാം .കാര്‍ ആക്സസറികള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഇതിന്റെ സോക്കറ്റ് ലഭിക്കും
SONY കമ്പനി 12 വോള്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന LED TV ഇറക്കുന്നുണ്ട്. 100 വാട്ട് പാനല്‍ ഉപയോഗിക്കുമ്പോള്‍ 75Ah ബാറ്ററി ഉപയോഗിച്ചാല്‍ കൂടുതല്‍ സമയം ബാക്ക് അപ്പ് ലഭിക്കും
.ഓരോ ഉപകരണങ്ങളും ഉപയോഗിക്കുന്ന പവര്‍ ഡി.സി.സീലിംഗ് .ഫാന്‍ 2 ആമ്പിയര്‍
,മൊബൈല്‍ ചാര്‍ജര്‍ 1 ആമ്പിയര്‍.
10 LED കള്‍ 1 ആമ്പിയര്‍
,LED TV 5 ആമ്പിയര്‍
സ്പോൺസേർഡ് വീഡിയോ >>