3.25 സെന്റിൽ മിതമായ നിരക്കിൽ അതിസുന്ദര ഭവനം
സാധാരണക്കാരായ വ്യക്തികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ അത്യാവശ്യ സൗകര്യങ്ങളോടുകൂടി നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഭവനമാണ് ഇന്ന് അവതരിപ്പിക്കുന്നത്. ദിവസേന സ്ഥലത്തിന്റെ വിലയും, നിർമാണച്ചെലവും വർധിച്ചുവരുന്ന ഇക്കാലത്ത് 3.25 സെൻറ് സ്ഥലത്ത് എങ്ങനെയാണ് ഒരു ഭവനം ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് നോക്കാം.
ആധുനിക വാസ്തുവിദ്യ ശൈലികൾ ഉൾക്കൊള്ളിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന് ധാരാളം സവിശേഷതകളുണ്ട്. സ്റ്റൈലിഷ് ലുക്ക് നൽകാൻ ഉപയോഗിച്ചിരിക്കുന്ന വെള്ള, ചാരം, ചുവപ്പ് നിറങ്ങൾ ഭവനത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.ഈ വീടിൻ്റെ മറ്റ് സവിശേഷതകൾ താഴെ പറയുന്നു
സിറ്റൗട്ട്
ലിവിംഗ് കം ഡൈനിംഗ് ഏരിയ
അടുക്കള
കിടപ്പുമുറികൾ 2
കോമൺ ബാത്റൂം 1
സ്റ്റെയർ ഏരിയ
ജനലുകൾ യഥാക്രമം സ്ഥാപിച്ചിരിച്ചിരിക്കുന്നതിനാൽ, ഭവനത്തിലേക്ക് കൃത്യമായ രീതിയിൽ സൂര്യപ്രകാശം എത്തുന്നതിനു സഹായിക്കുന്നു. പുറമേ നിന്ന് നോക്കുമ്പോൾ വിശാലമായ ഒരു ഭവനമായി തോന്നിക്കുന്ന മറ്റൊരു ഘടകം, ഇതിന് കൂടുതലായി ഉപയോഗിച്ചിരിക്കുന്ന വെള്ളനിറമാണ്. ലളിതവും എന്നാൽ മനോഹരവുമായി തന്നെയാണ് ഇൻറീരിയറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
മുറികൾക്ക് എല്ലാം പ്രത്യേകം സ്വകാര്യതയും വായുസഞ്ചാരം ഉറപ്പുവരുത്തിയിട്ടുണ്ട്. ഡിസൈനർ കേരള പ്രോപ്പർട്ടി ഡിസൈൻ ചെയ്തിരിക്കുന്ന ഈ ഭവനത്തിന്റെ നിർമ്മാണ ചിലവ് 27 ലക്ഷം രൂപയാണ്.