അതിമനോഹരമായ ഒരുനില ഭവനം ഇനി നിങ്ങൾക്കും സ്വന്തമാക്കാം

തുച്ഛമായ നിരക്കിൽ അത്യാവശ്യം സൗകര്യങ്ങളടങ്ങിയ ഒരു വീട് പണിയാനാണ് സാധാരണക്കാരനായ ഏതൊരു വ്യക്തിയും കൂടുതൽ ആഗ്രഹിക്കുന്നത്. 650 ചതുരശ്ര അടിയിൽ അതിമനോഹരമായ ഒരുനിലയിലുള്ള ഭവനമാണ് ഇവിടെ അവതരിപ്പിക്കുന്നത്.അത്യാധുനിക വാസ്തുവിദ്യാ ശൈലികൾ സമന്വയിപ്പിച്ചിരിക്കുന്ന ഈ ഭവനത്തിന് ധാരാളം സവിശേഷതകളുണ്ട്.

Advertisement

വെള്ളയും ചാരനിറവും ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് ഭവനത്തിന് ഒരു സ്റ്റൈലിഷ് ലുക്ക് പ്രദാനം ചെയ്യുന്നു. മുൻവശത്ത് തന്നെ സ്ഥാപിച്ചിരിക്കുന്ന ജനലുകൾ കൃത്യമായ രീതിയിൽ സൂര്യപ്രകാശം ഭവനത്തിലേക്ക് പ്രവേശിക്കുന്നതിനും സഹായിക്കുന്നു.പരന്ന മേൽക്കൂരയും ഇവിടെ എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ്.ഈ വീടിൻ്റെ മറ്റു സൗകര്യങ്ങൾ താഴെ പറയുന്നു.

സിറ്റൗട്ട്
ലിവിങ് കം ഡൈനിങ്ങ് ഏരിയ
ബെഡ്റൂം 2
കോമൺ ബാത്രൂം 1
അടുക്കള
സ്റ്റെയർ റൂം

ഭവനം കൂടുതൽ ആകർഷകമാക്കുന്നതിനായി സ്പോട്ട് ലൈറ്റുകളും ഉപയോഗിച്ചിട്ടുണ്ട്. രാത്രിയിൽ ഇത് വീടിനെ കൂടുതൽ പ്രകാശപൂരിതമാക്കുന്നു.
പിന്നീട്, മുകളിലേക്ക് ഒരുനില കൂടി പണിയാൻ സാധിക്കുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മുറികൾക്ക് പ്രത്യേക സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇൻ്റീരിയർ ഡിസൈനിങും ഈ ഭാവനത്തിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഒരു വലിയ ഘടകമായിട്ടുണ്ട്.