3 സെന്റിൽ നിർമിച്ച 500 SQFT അതിസുന്ദര ഭവനം
അത്യാവശ്യ സൗകര്യങ്ങളടങ്ങിയ ഒരു ഇടത്തരം ഭവനം തുച്ഛമായ നിരക്കിൽ പണിതിരിക്കുകയാണ് BEEPEE’S ഡിസൈൻസ് ലെ B.P Saleem. മനോഹരമായി നിർമ്മിച്ചിരിക്കുന്ന ഈ അത്യാധുനിക ഭവനം 3 സെൻ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പുതിയ വാസ്തുവിദ്യശൈലികൾ തന്നെയാണ് ഇതിന്റെ മറ്റൊരു ആകർഷണം.
ബിപി സലിം ഡിസൈൻ ചെയ്തിരിക്കുന്ന ഈ ഭവനത്തിന്റെ മുൻവശത്തെ തറയിൽ കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. ക്ലാഡിങ് കല്ലുകളും ,എലിവേഷനും വീടിന് കൂടുതൽ സൗന്ദര്യം നൽകുന്നു.വൈവിധ്യമാർന്ന ഇൻ്റീരിയർ ഡിസൈനുകളും, ന്യൂട്രൽ ഷേഡുകളും വീടിനെ മനോഹരമാക്കുന്നു . അതുപോലെതന്നെ ഇളം നിറങ്ങൾ കൂടുതൽ സമാധാന അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഈ ഭവനത്തിന്റെ മറ്റ് സൗകര്യങ്ങൾ താഴെ പറയുന്നു-
സിറ്റൗട്ട്
ലിവിങ് കം ഡൈനിങ് ഏരിയ
ബെഡ്റൂം 2
ബാത്റൂം 1
അടുക്കള
500 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ നിർമ്മാണ ചെലവ് 20 ലക്ഷം രൂപയാണ് . മുറികൾക്ക് നൽകിയിരിക്കുന്നസ്വകാര്യതയും, ഓപ്പൺ മാതൃകയിലുള്ള അടുക്കളയും വീടിനെ അതിമനോഹരമാക്കുന്നു. ഈ ഭവനത്തിന്റെ വ്യത്യസ്തമാർന്ന ഫോട്ടോകളും,പ്ലാനും ഇതിനു താഴെ ഉൾപ്പെടുത്തിയിരിക്കുന്നു .
Total Area : 500 Square Feet
Location : Kolapully, Shornur, Palakkad
Plot : 3 Cent
Designer : B.P Salemm
BEEPEE’S DESIGNS
Cheruthuruthy
Mob : 9847155166, 8080667667