500 രൂപക്ക് ഒരു 4G ഫോണ്‍ സ്വന്തമാക്കാം

500 രൂപക്ക് ഒരു 4G ഫോണ്‍ സ്വന്തമാക്കാം.എന്താ വിശ്വസിക്കാന്‍ ആവുന്നില്ലേ?എന്നാല്‍ വിശ്വസിക്കാം സംഭവം സത്യം ആണ്.വേറെ ആരും അല്ല റിലയന്‍സ് ജിയോ ആണ് ഈ പദ്ധതിയും ആയി മുന്നോട്ട് വന്നിരിക്കുന്നത്.ആദ്യം 999 രൂപയുടെ 4G ഫോണ്‍ ഇറക്കുന്നു എന്നായിരുന്നു വാര്‍ത്ത.എന്നാല്‍ ഇപ്പോള്‍ 500 രൂപ മുതലുള്ള 4G ഫോണുകള്‍ ഇറക്കുവാന്‍ പദ്ധതി ഇടുന്നു എന്നതാണ് പുതിയ വാര്‍ത്ത.എന്തായാലും ഇന്ത്യന്‍ വിപണിയില്‍ ഒരു 4G വിപ്ലവത്തിന് തന്നെ തുടക്കം ഇട്ടിരിക്കുകയാണ് റിലയന്‍സ് ജിയോ.

Advertisement

>>കിടിലന്‍ സ്മാര്‍ട്ട്‌ ഫോണുമായി ഷാര്‍പ്പ്

റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഒഫ്ഫര്‍ ഈ മാസം 19 നു അവസാനിക്കുന്നു.പുതിയ പ്ലാന്‍ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.ഈ മാസം 21നു റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം നടക്കുന്ന സമയത്ത് പുതിയ ജിയോ ഓഫറുകളെയും 500 രൂപ മുതലുള്ള 4G ഫോണുകളെയും കുറിച്ച് പ്രഖ്യാപനം ഉണ്ടായേക്കും എന്നതാണ് സൂചന.

500 രൂപ വില വരുന്ന സ്മാര്‍ട്ട്‌ ഫോണുകളില്‍ 4G യോടൊപ്പം VOLTE സൌകര്യവും ഉണ്ടായിരിക്കും.റിലയന്‍സ് ജിയോ പൂര്‍ണ്ണമായും 4G നെറ്റ വര്‍ക്കില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.ഇത് മൂലം 2G,3G ഫോണുകള്‍ ഉപയോഗിക്കുന്നവരെ കസ്റ്റമര്‍ ആക്കുവാന്‍ ജിയോക്ക് സാധിച്ചിരുന്നില്ല.ഈ വില കുറഞ്ഞ ഫോണുകള്‍ വിപണിയില്‍ ഇറക്കുക വഴി കൂടുതല്‍ ജനങ്ങള്‍ ജിയോ ഉപയോഗിച്ച് തുടങ്ങും എന്നതാണ് സൂചന.

>>പുതുക്കിപണിത സാംസങ് ഗാലക്സി നോട്ട് 7