30 ഭാഷകൾ ഇനിമുതൽ സൌജന്യമായി പഠിക്കാം
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോരുത്തർക്കും സ്വന്തമായി ഒരു ട്യൂട്ടർ എക്സ്പീരിയൻസ് നൽകുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ ആപ്പ് ആണ് Duolingo. ഓൺലൈനായി പഠിക്കുന്നതിൻറ്റെ വലിയൊരു പോരായ്മയാണ് ക്യത്യമായി പഠനം തുടർന്നു കൊണ്ടുപോകാൻ സാധിക്കില്ല എന്നത്. ചിലപ്പോഴൊക്കെ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നു നിങ്ങൾ പിന്മാറിയേക്കാം. അതുകൊണ്ട്, ഒരു ഗെയിം കളിക്കുന്ന രീതിയിൽ ഒരു പുതിയ ഭാഷ പഠിക്കാൻ നിങ്ങളെ സഹായിക്കുന്ന ആപ്പ് ആണ് ഇത്.
പുതിയ ഒരു ഭാഷ പഠിക്കുക എന്നത് കുറച്ചു പ്രയാസമേറിയ കാര്യമാണ്. പലർക്കും ഇതിനുള്ള അവസരം ലഭിക്കാറുമില്ല. എന്നാൽ ചിലവുകളൊന്നുമില്ലാതെ എല്ലാവർക്കും അവസരം ലഭ്യമാക്കുക എന്നതാണ് ഈ ആപ്പിൻറ്റെ ലക്ഷ്യം. ഈ ആപ്പ് തീർത്തും സൌജന്യമാണ്. 4.5 സ്റ്റാർ റേറ്റിംഗും ഈ ആപ്പിന് ഉണ്ട്. ഈ ആപ്പ് ഉപയോഗിച്ച് ഏതൊരാൾക്കും വളരെ എളുപ്പത്തിൽ അവർ ആഗ്രഹിക്കുന്ന ഭാഷ പഠിക്കാവുന്നതാണ്.
നിങ്ങളുടെ യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഓരോ പാഠവും ക്രമീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഫുഡ് ഓർഡർ ചെയ്യുക, മറ്റൊരാളുമായി ഫോണിൽ സംസാരിക്കുക എന്നിങ്ങനെ. കൂടാതെ നിങ്ങളുടെ പഠനത്തിലെ പുരോഗതി വിലയിരുത്തുന്നതിനായി ടെസ്റ്റുകളും ഈ ആപ്പ് നടത്തുന്നുണ്ട്.
ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇംഗ്ലീഷ്, ചൈനീസ്, കൊറിയൻ, ജാപ്പനീസ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, റഷ്യൻ, പോർച്ചുഗീസ് തുടങ്ങി മുപ്പതിലധികം ഭാഷകൾ സൌജന്യമായി പഠിക്കാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഐഫോൺ ഉപയോക്താക്കൾക്കും ഈ ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. 4.5 സ്റ്റാർ റേറ്റിംഗും ഈ ആപ്പിന് ഉണ്ട്.