സാധാരണക്കാർക്ക് കൊക്കിലൊതുങ്ങുന്ന ഒരു വീട്
അത്യാവശ്യ സൗകര്യങ്ങളടങ്ങിയ സ്വന്തമായ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും.എന്നാൽ ദിനംപ്രതി നിർമ്മാണ ചെലവുകൾ വർദ്ധിച്ചുവരുന്ന ഈ അവസ്ഥയിൽ ഇത് സാധാരണക്കാർക്ക് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.അതിനാൽ അത്തരക്കാർക്ക് സഹായകമാകുന്ന രീതിയിൽ 9 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കാവുന്ന ഒരുനില ഭവനമാണ് ഇവിടെ അവതരിപ്പിക്കുന്നത്.ഈ അതിസുന്ദരം ഭവനത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ എലിവേഷനാണ്. സാധാരണ തരത്തിലുള്ള ബാഹ്യമതിലുകൾ ആണെങ്കിലും, കൂടുതൽ ആകർഷകമേകുന്നതിനായി വെള്ളയും ചാരനിറത്തിലുള്ള സ്ട്രൈക്കിംഗ് ഷേഡുകൾ സഹായിച്ചിട്ടുണ്ട്.
അത്യാധുനിക വാസ്തുവിദ്യ ശൈലികൾ സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഈ ഭവനത്തിന്റെ മറ്റൊരു പ്രത്യേകതയാണ് കടുംനിറങ്ങൾ ഉപയോഗിച്ചിരിക്കുന്ന പാരപറ്റ്. ശരിയായ രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്നതിനായി ജനലുകൾ കൃത്യമായി ഡിസൈൻ ചെയ്തിരിക്കുന്നു.
വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ വീടിന്റെ മറ്റു സവിശേഷതകൾ താഴെ പറയുന്നു.
സിറ്റൗട്ട് | ലിവിംഗ് റൂം | ഡൈനിംഗ് ഏരിയ | അടുക്കള | 2 കിടപ്പുമുറികൾ | ബാത്റൂം
കുന്നത്ത് ഹോംസാണ് ഈ ഭവനം ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ ഇൻ്റീരിയറും ഇവിടെ കാണാം. കൃത്യമായ രീതിയിൽ മുറികൾ തമ്മിൽ വായു സഞ്ചാരത്തിനുള്ള സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. അതുപോലെതന്നെ കിടപ്പുമുറികൾക്ക് സ്വകാര്യതയും ഉറപ്പുവരുത്തിയിരിക്കുന്നു. ഏറ്റവും പുതിയ തരത്തിലുള്ള ഡിസൈനുകൾ തന്നെയാണ് അടുക്കളയിലും ഉപയോഗിച്ചിരിക്കുന്നത്.ചുമരുകൾക്ക് വെള്ളനിറം നൽകിയിരിക്കുന്നതിനാൽ ഇത് ഭവനത്തെ കൂടുതൽ വിശാലമായി തോന്നിക്കുന്നു .