തുച്ഛമായ നിരക്കിൽ 1256 ചതുരശ്രയടിയിൽ അതിമനോഹരമായ ഒരു ത്രീ BHK ഭവനം
മിതമായ നിരക്കിൽ അത്യാവശ്യ സൗകര്യങ്ങളടങ്ങിയ ഒരു ത്രി 3BHK ഭവനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.ഒരു സാധാരണക്കാരന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇതാ ഒരു എളുപ്പമാർഗം. പ്രത്യേകിച്ച് കൊറോണ കാലമായതിനാൽ എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. അതോടൊപ്പം കുത്തനെയുള്ള സ്ഥലത്തിൻ്റെ വിലയും, നിർമ്മാണ ചിലവുകളും വർധിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം പരിഹരിച്ചു കൊണ്ടാണ് ഈ വീടിൻ്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
ആധുനിക വാസ്തുവിദ്യയുടെ സഹായത്തോടെയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. പരന്ന മേൽക്കൂരയും മനോഹരമായ അതിർത്തിയും വീടിന് കൂടുതൽ ആകർഷണം നൽകുന്നു.വീടിൻ്റെ മുൻവശത്ത്നിന്ന് നോക്കുമ്പോൾ കാണുന്ന തൂണുകൾ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്. കൃത്യമായ അളവിൽ സൂര്യപ്രകാശം വീട്ടിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ജനലുകൾ സജ്ജീകരിച്ചിരിക്കുന്നത്.
പ്ലെയിൻ മെറ്റൽ സ്ട്രൈപ്പ് ഉപയോഗിച്ചിരിക്കുന്നതിനാൽ മേൽക്കൂരയുടെ അഭാവം തോന്നുകയില്ല.
1256 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഒരുനില ഭവനത്തിലെ മറ്റു സൗകര്യങ്ങൾ താഴെ പറയുന്നു
സിറ്റൗട്ട്
ലിവിംഗ് റൂം
ഡൈനിംഗ് ഏരിയ
ബെഡ്റൂം 3(ബാത്രൂം അറ്റാച്ച്ഡ്)
അടുക്കള
വർക്ക് ഏരിയ എന്നിവയാണ്.
ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഹാളിൽനിന്ന് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വീടിനെ കൂടുതൽ വിശാലമാക്കുന്നു. സ്വകാര്യത ഉറപ്പു വരുത്തിയാണ് ഓരോ മുറികളും സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം കൃത്യമായ അളവിൽ വായുസഞ്ചാരവും ഉറപ്പുവരുത്തിയിട്ടുണ്ട്. സെമി ഓപ്പൺ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ അതിമനോഹര ഭവനത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.