പരമ്പരാഗതരീതിയിൽ ഒരു 3BHK ഒറ്റനില ഭവനം ഇനി നിങ്ങൾക്കും പണിയാം

ഒറ്റ നിലയിൽ അത്യാവശ്യ സൗകര്യങ്ങളടങ്ങിയ, എന്നാൽ പരമ്പരാഗതമായ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്.അങ്ങനെ നിർമിച്ച ഒരു ഭവനം ഇന്ന് പരിചയപ്പെടാം.ആധുനിക ശൈലികൾ സമന്വയിപ്പിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ ഭവനം 1205 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭവനത്തിന് കൂടുതൽ മനോഹാരിതയേകുന്നത് ചെരിഞ്ഞ മേൽക്കൂരകളും അതിന്മേലുള്ള ഡോർമെൻ ജനലുകളുമാണ്. കൃത്യമായ അളവിൽ സൂര്യപ്രകാശം വീട്ടിലേക്ക് പ്രവേശിക്കുന്നതിനു ഇത് സഹായിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം ലളിതമായ രീതിയിൽതയ്യാറാക്കിയിരിക്കുന്ന എലിവേഷനാണ്. നിരവധി തൂണുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് ഭവനത്തിന് കൂടുതൽ ഉറപ്പു നൽകുന്നു.
ഈ ഭവനത്തിന്റെ മറ്റു സവിശേഷതകൾ താഴെ പറയുന്നു

Advertisement

സിറ്റൗട്ട്
ലിവിങ് റൂം
3 ബെഡ്റൂം
2 കുളിമുറി
അടുക്കള
വർക്ക് ഏരിയ എന്നിവയാണ്

കൂടാതെ വളരെ ശാന്തതയേകുന്ന പ്രാർഥനാ മുറിയും,സെമി ഓപ്പൺ മാതൃകയിലുള്ള അടുക്കളയും കൂടുതൽ ആകർഷണമേകുന്നു. ആധുനിക ശൈലിയിലുള്ള ഇൻ്റീരിയർ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്.കെ വി മുരളീധരൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഭവത്തിന് ഏകദേശ ചിലവ് 17 ലക്ഷം രൂപയാണ് .ഈ ഭവനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക