സ്ഥലം രജിസ്ട്രേഷന്‍, ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിയ്ക്കണം

സ്ഥലം വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ ചിലപ്പോള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ചെറിയ ചെറിയ കെണികള്‍ ഭാവിയില്‍ വലിയ തല വേദനകള്‍ ഉണ്ടാക്കും.

Advertisement

തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്കും ഉപകാരപ്പെടട്ടേ.

പുതുതായി സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എല്ലാ കാര്യവും ഇടനിലക്കാർക്ക് വിട്ടുകൊടുക്കാതെ ചില കാര്യങ്ങൾ അറിഞ്ഞ് വെക്കുന്നത് ഭാവിയിൽ പണി കിട്ടാതിരിക്കാൻ സഹായിക്കും. പ്രത്യേകിച്ചും രജിസ്ട്രേഷനുമായി ബന്ധപ്പെട്ടവ. കാര്യം സിംപിളാണ്, ബട്ട് പവർഫുൾ.

സ്ഥലം വാങ്ങുവാന്‍ അഡ്വാന്‍സ്‌ കൊടുക്കുന്നതിനു മുമ്പ്‌ ഒറിജിനല്‍ ആധാരം വായിച്ചുനോക്കുക. എന്തെങ്കിലും കാരണവശാല്‍ ഒറിജിനല്‍ ലഭിക്കാതിരിക്കുകയാണെങ്കില്‍ രജിസ്ട്രാർ ഓഫീസില്‍ നിന്നും അതിന്റെ സര്‍വേനമ്പരും മറ്റു വിവരങ്ങളും കൊടുത്ത്‌ ഒരു നിശ്ചിത തുക അടച്ചാല്‍ ആധാരത്തിന്റെ പകര്‍പ്പു ലഭിക്കുന്നതാണ്‌.

കൂടാതെ വില്ലേജ് ഓഫീസില്‍നിന്നും ലഭിക്കുന്ന സ്ഥലത്തിന്റെ കൈവശാവകാശരേഖയും കരമടച്ച രസീതിയും പരിശോധിക്കുന്നതും നല്ലതാണ്‌. വസ്തുവിൻ മേൽ കേസോ മറ്റ് തർക്കങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കണം.

കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക. ഒന്നിലധികം അവകാശികളുടെ സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.

ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.

എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.

അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് അഭികാമ്യം.

പണയത്തില്‍ ഇരിക്കുന്ന വസ്തുവാങ്ങുമ്പോള്‍ ബാങ്ക്‌ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തുക. ബാധ്യത തീര്‍ക്കാനാവശ്യമായ തുകയെക്കുറിച്ചും നല്‍കുന്ന തുകയേക്കുറിച്ചും കരാറില്‍ വ്യക്തമാക്കുക.

സര്‍ക്കാര്‍ ആവശ്യത്തിനായി ഏറ്റെടുക്കാൻ സാധ്യത ഇല്ലെന്നും പുറംമ്പോക്ക് ഭൂമി അല്ലെന്നും ഉറപ്പുവരുത്തുക. സ്ഥലത്തേക്കുള്ള വഴി ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

തൊട്ടടുത്ത സ്ഥലത്തിന്റെ ഗതാഗത സൗകര്യം കണ്ട്‌ വലിയ വിലക്ക്‌ സ്ഥലം വാങ്ങിയതിനു ശേഷം വഞ്ചിതരാകാതെ നോക്കുക.

അതുപോലെ തന്നെ വാങ്ങുന്ന ഭൂമിയിൽ മറ്റ് പൊതുവഴികൾ ഉണ്ടെങ്കിൽ ഈ കാര്യങ്ങളിൽ രജിസ്ട്രേഷനു മുൻപായി അന്തിമ തീരുമാനം എടുക്കുക.

ആധാരപ്രകാരം ഉള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിച്ച് മാത്രം ഭൂമി വാങ്ങുക.

കടപ്പാട് : വിനീഷ വൃന്ദാവൻ