വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനായുള്ള സൈറ്റ് തുറന്നിട്ടുണ്ട്

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനായുള്ള സൈറ്റ് തുറന്നിട്ടുണ്ട് ….. വളരെ എളുപ്പത്തിൽ ആർക്കും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വോട്ടർസലിസ്റ്റിൽ ഒരാളുടെ പേര് ചേർക്കാവുന്നതാണ് ….. അതിനായി ചെയ്യേണ്ടത്…..

Advertisement

1 . വോട്ടറുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുക …

2 വയസ്സ് തെളിയിക്കുന്നതിനായി

(എ) Birth Certificate/ marksheet of class 10 or 8 or 5

(ബി) . PAN card

(സി). driving license

(ഡി) .Aadhar letter issuded by UIDAI

(ഇ) ഇന്ത്യൻ പാസ്പോർട്ട്

ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക ( 2 mb ൽ താഴെ )

 

3 . അഡ്രെസ്സ് തെളിയിക്കുന്നതിനായി

(എ) ഇന്ത്യൻ പാസ്പോര്ട്ട്
(ബി) ഡ്രൈവിംഗ് ലൈസൻസ്
(സി) ബാങ്ക്/കിസാൻ/പോസ്റ്റോഫീസ് /കറന്റ് പാസ്ബുക്ക്
(ഡി ) റേഷൻ കാർഡ്
(ഇ) ഇൻകം ടാക്സ് അസ്സെസ്സ്മെന്റ് ഓർഡർ
(എഫ്) റെന്റ് എഗ്രിമെന്റ്
(ജി) വാട്ടർ ബില്ല്
(എച് ) ടെലിഫോൺ ബില്ല്
(ഐ )ഇലെക്ട്രിസിറ്റി ബില്ല്

ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക

www.nvsp.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക

അതിൽ Apply online for registration of new voter/due to shifting from AC എന്നത് തിരഞ്ഞെടുക്കുക

ഭാഷ തിരഞ്ഞെടുക്കുക

ശേഷമുള്ള കോളം പൂരിപ്പിക്കുക

ഫോട്ടോ , വയസ്സ് അഡ്രെസ്സ് എന്നിവ തെളിയിക്കാനുള്ള സെർട്ടിഫിക്കറ്റിന്റെ ഫോട്ടോ അതാത് കോളത്തിൽ അപ്‌ലോഡ് ചെയ്യുക ….. എല്ലാം ഫിൽ ചെയ്ത ശേഷം സെൻറ് ചെയ്യുക ….

മറുപടി ആയി ലഭിക്കുന്ന രെജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ചു വയ്ക്കുക. Kerala Revenue Department(Election wing)