ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേർത്തല സ്വദേശി ഫാ.കുര്യാകോസ് കാട്ടുതറയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ജലന്ധറിനടുത് ദസ്‌വ എന്ന സ്ഥലത്തു ആണ് വൈദികൻ താമസിച്ചിരുന്നത്.രാവിലെ ആയിട്ടും വൈദികന്റെ മുറി അടച്ചിട്ട നിലയിൽ ആയിരുന്നു.തുറക്കാതെ ആയപ്പോൾ വാതിൽ പൊളിച്ചാണ് അകത്തു കടന്നത്.

Advertisement

ഫാ.കുര്യാക്കോസ് ആണ് കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്രാങ്കോ മുളക്കിനെതിരെ പരാതി നൽകിയത്.കന്യാസ്ത്രീകളുടെ സമരത്തിന് പൂർണ പിന്തുണയുമായി രംഗത്ത് വന്ന ഫാദർ കുര്യാക്കോസിന് നിരവധി ഭീഷണികൾ ഉണ്ടായിരുന്നു.ജലന്ധറിൽ ബിഷപ് ഫ്രാങ്കോ തിരിച്ചെത്തിയ ശേഷം കടുത്ത സമ്മർദ്ദം ആണ് ഫാദർ കുര്യാക്കോസ് അനുഭവിച്ചിരുന്നത് .ഫാദർ കുര്യാക്കോസ് ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ പരാതി നൽകിയതിൽ വലിയ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് one india മലയാളം തയ്യാറാക്കിയ വീഡിയോ കണ്ടു നോക്കൂ