വെള്ളം കുടിക്കുന്ന ഈ നിയമങ്ങൾ പാലിച്ചാൽ നിങ്ങൾക്കും രോഗങ്ങളിൽ നിന്ന് രക്ഷപെടാം..
മനുഷ്യ ശരീരത്തിലുള്ള പിത്ത,വാത,കഫത്തിന്റെ അസന്തുലനമാണ് മിക്ക രോഗത്തിനുമുള്ള പ്രധാനകാരണം. രോഗ കാരണമായ ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമങ്ങള്‍ ഉണ്ട്. വാഘ്ബടൻ എന്ന മഹർഷി , അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളായ അഷ്ടാംഗഹൃദയത്തിലും അഷ്ടാംഗസംഗ്രഹത്തിലും ഏഴായിരത്തോളം നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്.
മനുഷ്യൻ നിത്യ ജീവിതത്തിൽ ആരോഗ്യത്തോടു കൂടി ജീവിക്കാൻ തീര്‍ച്ചയായും പാലിക്കേണ്ട നിയമങ്ങളാണവ. അതിലെ നാലു നിയമങ്ങൾ ആണിവ. തീര്‍ച്ചയായും പരീക്ഷിച്ചു നോക്കുക. ഉപകാരപ്പെടും എന്ന് ഉറപ്പ്, അതുകൊണ്ടു തന്നെ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുക.
ഒന്നാമത്തെ നിയമം എന്തെന്നാല്‍ ഭക്ഷണം കഴിക്കുന്ന സമയത്തും, ഭക്ഷണം കഴിച്ച ഉടനെയും വെള്ളംകുടിക്കാതിരിക്കുക. ഭക്ഷണത്തിനു ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണെന്നാണ് വാഘ്ഭട മഹര്‍ഷി പറയുന്നത്. ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും കാരണം എന്തായിരിക്കും എന്ന്, അല്ലേ ?
നാം കഴിക്കുന്നഭക്ഷണം എല്ലാം തന്നെ നമ്മുടെ ശരീരത്തിൽ ഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും, അതിനെ ആമാശയംഎന്ന് പറയും.
അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്നോ, നാം ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും. ഈ അഗ്നി ഭക്ഷണത്തെ ദഹിപ്പിക്കുന്നത് എന്നു പറയാം. അടുപ്പിൽ എങ്ങിനെയാണോ തീ കത്തിച്ചാൽ ഭക്ഷണം പാകപ്പെടുന്നത് അതുപോലെ തന്നെയാണ് ആമാശയത്തിലും തീകത്തുമ്പോൾ ഭക്ഷണം ദഹിക്കുന്നത്.
അങ്ങനെയെങ്കില്‍ നിങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി ആമാശയത്തിൽ തീകത്തി ആ അഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും, ആ സമയത്ത് വെള്ളം കുടിക്കുകയാണെങ്കില്‍ ആ അഗ്നിയുടെ മീതെ വെള്ളം ഒഴിക്കുന്നത് പോലെയല്ലേ. അഗ്നിയും,ജലവുമായി ഒരിക്കലും ചേരുകയില്ല എന്നാണല്ലോ. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ ആ വെള്ളം അഗ്നിയെ കെടുത്തും. അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം ദഹിക്കാതെ വയറിൽ കിടന്ന് അടിയുകയും നൂറ് തരത്തിലുള്ള വിഷങ്ങൾ ആമാശയത്തില്‍ ഉണ്ടാക്കുകയും ചെയ്യും. ആ വിഷം തന്നെയാണ് പിന്നീട് നമ്മുടെ ജീവിതം നരക തുല്ല്യമാക്കുന്നത്. നിങ്ങള്‍ക്ക് പലര്‍ക്കും തോന്നാറില്ലേ ഭക്ഷണം കഴിച്ച ഉടനെ വയറ്റിൽ ഗ്യാസ്കയറുന്ന പോലെ. അല്ലെങ്കില്‍ പുളിച്ച് തികട്ടാൻ വരുന്നതു പോലെ കാരണം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നതാണ്.
ഇനിയുള്ള സംശയം എത്രസമയം വരെ വെള്ളം കുടിക്കാൻ പാടില്ല എന്നതായിരിക്കും. ഭക്ഷണ ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ വെള്ളം കുടിക്കാവൂ. കാരണം ഈ അഗ്നി പ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത് ഒരുമണിക്കൂർവരെ ആണെന്നാണ് മഹര്‍ഷി പറയുന്നത്. ഇനിയുള്ള സംശയം ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്നായിരിക്കും. കുടിക്കാം പക്ഷേ നാല്‍പതു മിനിറ്റ് മുൻപേ കുടിക്കണം. വെള്ളത്തിനു പകരം മോര്, തൈര്, ജ്യൂസ്, നാരങ്ങവെള്ളം എന്നിവയെല്ലാം കുടിക്കാം, പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്, രാവിലെത്തെ ഭക്ഷണത്തിന് ശേഷം ജ്യൂസ്, ഉച്ചയ്ക്ക് മോര്, തൈര്, നാരങ്ങവെള്ളം തുടങ്ങിയവയും, രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷവും. ഈ ഒറ്റ നിയമംപാലിച്ചാൽ വാത, പിത്ത, കഫങ്ങൾ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.
രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി സാവധാനം കുടിക്കുക. ചായയും കാപ്പിയും എല്ലാം കുടിക്കുന്നതു പോലെ തന്നെ. ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം
വലിയ തെറ്റാണ്. മൃഗങ്ങളേയും, പക്ഷികളേയും എല്ലാം ശ്രദ്ധിച്ചാല്‍ അറിയാം. പക്ഷികള്‍ വെള്ളം കുടിക്കുന്നത് കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലേക്കുയര്‍ത്തി സാവധാനത്തിലാണ്. അതു പോലെ പൂച്ച,പട്ടി,സിംഹം,പുലി തുടങ്ങുയ എല്ലാ മൃഗങ്ങളും, പക്ഷികളും വെള്ളം നക്കിയും കൊക്കു കൊണ്ടും സാവധാനത്തില്‍ തന്നെയാണ്കുടിക്കുന്നത്. അവര്‍ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയും ഒന്നും തന്നെയില്ല, കാരണം അവർ വെള്ളം ഇങ്ങനെ സാവധാനത്തിലാണ് കുടിക്കുന്നത്, അവർക്ക് ആരെബ്കിലും പറഞ്ഞു കൊടുത്തതാണോ, അല്ലല്ലോ? അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവ് തന്നെയാണ്. എന്നാല്‍ നമ്മൾ മനുഷാരോ, അറിവുണ്ടായാലും പാലിക്കില്ല.
മുന്നാമത്തെ നിയമം, ജീവിതത്തിൽ എത്രതന്നെ ദാഹിച്ചാലും ഐസിട്ട അല്ലെങ്കില്‍ ഫ്രിഡ്ജിൽവെച്ച അതുമല്ലെങ്കില്‍ വാട്ടർകൂളറിലെ വെള്ളം എന്നിവയൊന്നും കുടിക്കരുത്. നിങ്ങൾക്ക് തണുപ്പ് നിർബന്ധമാണെങ്കിൽ മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാവുന്നതാണ്. അതും വേനല്‍ കാലങ്ങളില്‍. തണുത്ത വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ദോഷങ്ങള്‍ പലതാണ്. ശരീരത്തിന്റെ താപനിലയും തണുത്ത വെള്ളത്തിന്റെ താപനിലയും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്. ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണ്. അങ്ങനെയെങ്കില്‍ ഐസിട്ട വെള്ളത്തിന്റെയും ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില മനസ്സിലാക്കാമല്ലോ. ഈവെള്ളം വയറ്റിനുള്ളില്‍ ചെന്നാൽ അവിടെ പ്രശ്നമുണ്ടാക്കും എന്ന് തീര്‍ച്ച. ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വരും. അല്ലെങ്കിൽ ഈ വെള്ളംപോയി ശരീരത്തെ തണുപ്പിക്കുകയാവും ചെയ്യുക.
നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ തന്നെ മുഖം പോലും കഴുകാതെ 2,3 ഗ്ലാസ് വെള്ളം കുടിക്കണം എന്നതാണ്. കാരണം രാവിലെ നമ്മുടെ ശരീരത്തിൽ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും എന്നതു തന്നെ. നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയപദാര്‍ഥമാണ് ഇത് കാലത്തേ തന്നെ വെള്ളത്തിന്റെ കൂടെ വയറിൽ ചെന്നാല്‍ വയറിലെ ആസിഡിന്റെ മാത്ര സന്തുലിതപ്പെടുത്തുന്നു. അതുകൂടാതെ ഈ വെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ല പ്രഷർ ഉണ്ടാക്കും. തുടര്‍ന്ന് നിങ്ങൾക്ക് പെട്ടെന്ന് തന്നെ കക്കൂസിൽ പോകാൻ തോന്നുകയും വയറ് നല്ലവണ്ണം വൃത്തിയാകുകയും ചെയ്യും.
ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിതത്തിൽ യാതൊരു രോഗവും വരാൻ സാധ്യതയില്ല. വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം. ഈ നിയമങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും പറഞ്ഞു കൊടുക്കണേ.