വിദേശത്തിരുന്നും ഭൂ നികുതിയും കെട്ടിട നികുതിയും അടക്കാം

ഗവർമെന്റ് സേവനങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ ആയി മാറിക്കൊണ്ടിരിക്കുന്നു.അതിന്റെ ഭാഗം ആയി റെവന്യൂ ഡിപ്പാർട്ട്മെന്റും പഞ്ചായത്തുകളും എല്ലാം ഡിജിറ്റൽ ആയി മാറിക്കഴിഞ്ഞു.ഭൂനികുതിയും കെട്ടിട നികുതിയും അടക്കുവാൻ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും വർഷാ പോയി വെയിലും കൊണ്ട് ക്യൂ നിന്ന് അടക്കുന്നത് വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആണ്.വിദേശത്തു ജോലി ചെയ്യുന്നവർക്ക് അതിനേക്കാൾ ഏറെ ബുദ്ധിമുട്ട് ആണ്.പലരും പലപ്പോഴും ഇത് അടക്കുവാൻ മറന്നു പോകുന്നു.അവസാനം ഫൈൻ ഉൾപ്പടെ നോട്ടീസ് വരുമ്പോൾ ആണ് പലരും ഇതൊക്കെ ചെയ്യാറ്.ഗവർമെന്റ് സേവനങ്ങൾ ഡിജിറ്റൽ ആയി മറിയതിന്റെ  ഭാഗം ആയി ഭൂ നികുതിയും കെട്ടിട നികുതിയും ഇപ്പോൾ ലോകത്തിന്റെ ഏത് കോണിൽ നിന്നും ഓൺലൈൻ ആയി അടക്കാം.ഇന്റെനെറ്റ് കണക്ഷനും പണം അടക്കാനായി ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമോ,ഡെബിറ്റ് കാർഡോ ഉണ്ടായാൽ മതി.

Advertisement

എങ്ങനെ ഓൺലൈൻ ആയി ഭൂ നികുതി അടക്കാം ?

  • അതിനായി ആദ്യം റെവന്യൂ ഡിപ്പാർമെൻറ് സൈറ്റ് ആയ http://www.revenue.kerala.gov.in/  സന്ദർശിക്കുക
  • ശേഷം ഏറ്റവും മുകളിൽ വലതു വശത്തായി കാണുന്ന PAY YOUR TAX എന്നത് ക്ലിക്ക് ചെയ്യുക
  • അതിനു ശേഷം മുകളിലെ signup ബട്ടൺ ക്ലിക്ക് ചെയ്യുക
  • തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ ഡീറ്റെയിൽസ് നൽകി അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക
  • അക്കൗണ്ട് ക്രിയേറ്റ് ആയ ശേഷം ലഭിക്കുന്ന വിൻഡോയിൽ ഹോം ബട്ടന് താഴെ ഉള്ള ന്യൂ റിക്വസ്റ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
  • തുടന്ന് നിങ്ങളുടെ ഡീറ്റെയിൽസ് അടിച്ചു നൽകി നിങ്ങളുടെ ഭൂ വിവരം സെലക്ട് ചെയ്തു ആഡ് ചെയ്യുക
  • ഒരു തണ്ടപ്പേരിൽ ഉള്ള എത്ര ഭൂ വിവരങ്ങളും ആഡ് ചെയ്യാം
  • തുടർന്നു സബ്മിറ്റ് ചെയ്യുക
  • വില്ലേജ് ഓഫിസിൽ നിന്നും അപ്രൂവലിനു ശേഷം ടാക്സ് അടക്കാൻ ഉള്ള വിന്ഡോ ലഭിക്കുന്നതാവും

എങ്ങനെ കെട്ടിട നികുതി അടയ്ക്കാം

കെട്ടിട നികുതി അടക്കുന്നത് തദ്ദേശം സ്വയംഭരണ ഡിപ്പാർട്ട്മെൻറിന്റെ വെബ്സൈറ്റ് വഴി ആണ്

  • https://tax.lsgkerala.gov.in/epayment/  എന്ന സ്വെബ്സൈറ്റ് സന്ദർശിക്കുക
  • ഇടതു വശത്തു താഴെ രണ്ടു ഓപ്‌ഷൻസ് ഉണ്ട്
  • രെജിസ്റ്റർ ചെയ്ത ശേഷം അടക്കുവാനും ഗസ്റ്റ് ആയി വേഗത്തിൽ അടക്കുവാനും
  • ഇഷ്ട്മുള്ളത് തിരഞ്ഞെടുത്തു മുന്നോട്ട് പോകുക,തുടർന്ന് ഡീറ്റെയിൽസ് നൽകി കഴിഞ്ഞു അടക്കേണ്ട തുക കാണിക്കും അത് ഇന്റർനെറ്റ് ബാങ്കിങ് മുഖേന അടക്കാം