വാട്സ് ആപ്പില്‍ മറ്റുള്ളവര്‍ ഇടുന്ന വീഡിയോകളും ചിത്രങ്ങളും എങ്ങനെ സേവ് ചെയ്യാം

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ചിത്രങ്ങളും വീഡിയോകളും എങ്ങനെ സേവ്/ ഡൌൺലോഡ് ചെയ്യാനുള്ള എളുപ്പ വഴി.

Advertisement

ന്യൂഫ്രാ മീഡിയ എന്ന ഞങ്ങളുടെ പേജിലേക്ക് ഈ അടുത്ത കാലത്ത് വന്ന മെസ്സേജുകളിൽ കൂടുതലും വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് എങ്ങനെ സേവ് ചെയ്യാം എന്ന സംശയത്തോടെ ഉള്ളതാണ്. ഈ ഇന്റർനെറ്റ് യുഗത്തിൽ സ്മാർട്ട് ഫോണുകൾ ഇല്ലാത്തവരും അതിൽ വാട്ടസ്ആപ്പ് ഇല്ലാത്തവരും വിരളമാണ്. അതു കൊണ്ട് തന്നെ ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്ന അറിവാണ്. വാട്ട്സാപ്പ് സ്റ്റാറ്റസുകൾ സേവ് ചെയ്യാം എന്നത്.

വാട്ട്സ്ആപ്പ് ഈ അടുത്ത കാലത്ത് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് സ്റ്റാറ്റസ് എന്നത്. നമ്മളുടെ നമ്പർ സേവ് ചെയ്തിട്ടുള്ളവർക്ക് നമ്മൾ അപ്ലോഡ് ചെയ്യുന്നത് മുതൽ 24 മണിക്കൂർ സമയത്തേക്ക് കാണുവാൻ സാധിക്കുന്ന വിധത്തിലാണ് വാട്ട്സാപ്പ് ഈ സ്റ്റാറ്റസ് എന്ന ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഈ സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോ വീഡിയോ എന്നിവ കാണുവാൻ മാത്രമേ സാധിക്കു. സേവ്/ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ വാട്ട്സാപ്പ് നേരിട്ട് നൽകിയിട്ടില്ല. എന്നാൽ നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് മറ്റൊരു ആപ്ലിക്കേഷനന്റെ സഹായം ഇല്ലാതെ ഈ സ്റ്റാറ്റസുകൾ എങ്ങനെ സേവ് ചെയ്യാം എന്നുള്ളതാണ്.

  • ആദ്യമായി സ്റ്റാറ്റസുകൾ കണ്ട ശേഷം നിങ്ങളുടെ ഫോണിലെ ഫയൽ മാനേജർ ഓപ്പൺ ചെയ്യുക.

  • തുറന്ന് വരുന്ന പേജിൽ നിരവധി ഫോൽഡറുകൾ കാണാൻ സാധിക്കും ഇതിൽ നിന്നും വാട്ട്സ് ആപ്പിന്റെ ഫോൽഡർ ഓപ്പൺ ചെയ്യുക( സ്ക്രീൻ ഷോട്ടിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നത് es file manager എന്ന ആപ്പ് ആണ് )

  • തുറന്ന് വരുന്ന പേജിൽ ഏഴോ എട്ടോ ഫോൽഡറുകൾ ഉണ്ടാവും. എന്നാൽ സ്റ്റാറ്റസ് സേവ് ആയിരിക്കുന്ന ഫോൽഡർ ഹിഡൻ ചെയ്ത് വെച്ചിട്ടുണ്ടാവും. സ്റ്റാറ്റസിന്റെ ഫോൽഡർ കാണുന്നതിനായി ഫയൽ മാനേജറിലെ സെറ്റിംഗ്സിൽ ഹിഡൻ ഫോൽഡർ/സിസ്റ്റം ഫോൽഡർ എന്ന ഓപ്ഷൻ എനബിൽ ചെയ്യുക.

  • ഇപ്പോൽ .statuses എന്ന ഫോൽഡർ നമുക്ക് കാണുവാൻ സാധിക്കും.ഈ ഫോൽഡറിനുള്ളിലാണ് നമ്മൽ വാട്ട്സാപ്പ് സാറ്റാറ്റസിൽ കണ്ട വീഡിയോകളും ഫോട്ടോകളും സേവ് ആകുന്നത്.

  • ഇവിടെ കാണുന്ന ഫയലുകൾ നമുക്ക് ഇഷ്ടാനുസരണം ഷെയർ ചെയ്യുകയോ മറ്റൊരു ഫോൽഡറിലെക്ക് മാറ്റുകയോ ചെയ്യാം. ഈ ഫോൽഡറിൽ ആയിരിക്കുമ്പോൽ സ്റ്റാറ്റസിന്റെ ആയുസ്സ് 24 മണിക്കൂർ മാത്രമാണ്. 24 മണിക്കൂറിന് ശേഷം തനിയെ ഈ ഫയലുകൽ ഡീലീറ്റ് ചെയ്യപ്പെടും.അങ്ങനെ സംഭവിക്കാതെ ഇരിക്കണമെങ്കിൽ നിങ്ങൽക്ക് ആവശ്യമുള്ള ഫയലുകൾ മറ്റൊരു ഫോൽഡറിലേക്ക് മാറ്റിയാൽ മതി.