വന്യ ജീവി സങ്കേതത്തിലൂടെ മലമുകളിലെ കോട മഞ്ഞു മൂടിയ അമ്പലത്തിലേക്ക്
പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ – ജന്തുവൈവിദ്ധ്യമാണ് ബി ആര്‍ ഹില്‍സിന്റെ പ്രത്യേകത. പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തായി സമുദ്രനിരപ്പില്‍ നിന്നും 5091 അടി ഉയരത്തിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. ഇലകൊഴിയും മരങ്ങള്‍ മുതല്‍ നിത്യഹരിതവൃക്ഷങ്ങളടങ്ങിയ പ്രകൃതിയാണ് ഇവിടെ…
1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ടതാണ് ഈ വന്യജീവിസങ്കേതം. കാട്ടുപോത്ത്, വിവിധതരം മാനുകള്‍, കടുവ, പുള്ളിപ്പുലി, ചെന്നായ, ആന എന്നിങ്ങനെ വലിയൊരു ജന്തുവൈവിധ്യമുണ്ട് ബി ആര്‍ വന്യജീവി സങ്കേതത്തില്‍. ഏതാണ്ട് നൂറ്റിപ്പതിനാറിലധികം പക്ഷിവര്‍ഗ്ഗങ്ങളും 22 തരം ഉരഗങ്ങളും ഇവിടത്തെ അന്തേവാസികളാണ്. ഇരൂനൂറിലധികം പക്ഷിവര്‍ഗ്ഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും.