ലോക്ക് ഡൗണിനിടെ കാമുകനോടൊപ്പം മുങ്ങിയ യുവതിയെ പോലീസ് കയ്യോടെ പിടിച്ചു
ലോക്ക് ഡൗണിനിടെ ഭർത്താവിനെ കാണുവാൻ ആന്നെന്ന വ്യാജേന പാസ്സ് എടുത്തു കാമുകനോടൊപ്പം മുങ്ങിയ യുവതിയെ പോലീസ് കയ്യോടെ പിടികൂടി.പൊന്നാനി സ്വദേശി ആയ യുവതി ആണ് ഭർത്താവിനെ കാണുവാൻ ആണെന്ന പേരിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുവാൻ അനുമതി വാങ്ങി യാത്ര ചെയ്തത്.യുവതിയെ കാണാതെ ആയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
കൊറോണ പ്രതിസന്ധി സൗദിയിലും ,ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് കമ്പനികള്‍
തുടർന്ന് പോലീസ് യുവതിയുടെ സഹോദരിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആണ് കാമുകനെ കാണുവാനായി പോയി എന്ന വിവരം ലഭിക്കുന്നത്.പോലീസ് വേഗം തന്നെ കാമുകന്റെ നാടായ കണ്ണൂർ ചക്കരക്കൽ പോലീസുമായി ബന്ധപ്പെടുകയും യുവതിയെ തിരിച്ചു പൊന്നാനിയിൽ എത്തിക്കുകയും ചെയ്തു.
പ്രണയം തലക്കുപിടിച്ചാൽ കൊറോണ വൈറസും ലോക്ക് ഡൗണും ഒന്ന് ഒരു വിഷയമല്ല എന്നതിന്റെ നേർക്കാഴ്ച ആണ് ഇതിലൂടെ പൊന്നാനിയിൽ അരങ്ങേറിയത്.