യൂറോപ്പ്യന്‍ ക്ലോസറ്റ് അപകടകാരിയെ തിരിച്ചറിയൂ
കാലത്തോടൊപ്പം നമ്മുടെ പല ശീലങ്ങളും മാറി. ആഢ്യത്തത്തിന്‍റെയും സൌകര്യത്തിന്‍റെയും ഒക്കെ ഭാഗമായി മിക്കവാറും എല്ലാ വീടുകളിലും ഇന്ന് യൂറോപ്യന്‍ ക്ലോസറ്റുകള്‍ ആണ് ഉപയോഗിക്കുന്നത്.
വീട്ടില്‍ ഇന്ത്യന്‍ ക്ലോസറ്റ് വയ്ക്കാന്‍ പലര്‍ക്കും ഇന്ന് കുറച്ചില്‍ ആണ്. വീട്ടിലെ കാര്യം മാത്രം നോക്കേണ്ട, പൊതുസ്ഥലങ്ങളിലും, ഹോട്ടലുകളിലും എല്ലാം തന്നെ യൂറോപ്യന്‍ ക്ലോസറ്റുകള്‍ ആണ് ഇന്ന് കൂടുതലായി കാണാന്‍ കഴിയുന്നത്.
എന്നാല്‍ പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും ഉള്ള ഈ യൂറോപ്യന്‍ ക്ലോസറ്റുകള്‍ എന്തു മാത്രം അപകടകാരികള്‍ ആണെന്ന് നിങ്ങള്‍ക്ക് അറിയാമോ.
പൊതുസ്ഥലങ്ങളിലെല്ലാം ഉള്ള യൂറോപ്യന്‍ ക്ലോസറ്റുകളില്‍ ഇരുന്നു പോകുന്ന പലരും അവരുടെ പക്കലുള്ള ത്വക്ക്-രോഗങ്ങളും മറ്റും അവിടെ നിക്ഷേപിച്ചിട്ടാണ് പോകുന്നത് എന്ന് അറിയാമോ.
പിന്നീട് വന്നിരിക്കുന്നവര്‍ അതെല്ലാം ഏറ്റു വാങ്ങുകയും സ്വന്തം വീട്ടില്‍ കൊണ്ടുപോയിമവിടുള്ളവര്‍ക്കും കൊടുക്കുന്നു. ഭൂരിഭാഗം ആളുകള്‍ക്കും പറയാന്‍ പറ്റാത്തിടത്ത് ഉണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ ഇങ്ങിനെ തന്നെയാണ് ഉണ്ടാകുന്നതും.
ഇതേപോലുള്ള യൂറോപ്പ്യന്‍ ക്ലോസറ്റിന്‍റെ സംഭാവനയായി കിട്ടുന്ന അണുജന്യരോഗത്തിന് ഒരു ഉദാഹരണമാണ് ആളുകളെ അലട്ടുന്ന ഗുദകുട്ടകം.
തുടകള്‍ക്കിടയില്‍ ക്ലോസറ്റില്‍ തൊടുന്ന ഭാഗത്തു കറുത്തു തടിച്ചു കിടക്കും. അവിടെ ചൊറിയുമ്പോള്‍ കനത്തില്‍ പൊളിഞ്ഞു വരികയും ചെയ്യും. ചൊറിയുമ്പോള്‍ നഖത്തിനിടയിലോ മറ്റോ പറ്റിപ്പിടിക്കുകയും പിന്നീട് ആഹാരത്തിലൂടെ ഈ അണുക്കള്‍ ശരീരത്തിനുള്ളിലുല്‍ എത്തുകയും ചെയ്യും.
ഈ പണികളൊക്കെ കിട്ടിയാല്‍ പുറത്തു പറയാതെ സ്വയം ചികിത്സിക്കാനാണ് പലരും നോല്‍ക്കുക. അതിനു വേണ്ടി പലര്‍ക്കും ബാത്ത് റൂമില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ തന്നെയുണ്ടാകും.
ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചെന്നാലും ഈ രോഗങ്ങള്‍ വന്നും പോയും ഇരിക്കും. വീട്ടില്‍ ഒരാള്‍ക്ക് ഈ ചര്‍മ്മ രോഗം പിടിപെട്ടാല്‍ വീട്ടിലെ യൂറോപ്പ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്നവര്‍ക്കും തുടര്‍ന്ന് ഈ രോഗങ്ങള്‍ ഉണ്ടാകും എന്നതില്‍ യാതൊരു സംശയവും ഇല്ല.
പല ഉദരരോഗങ്ങളും ഇല്ലാതാക്കാന്‍ യൂറോപ്പ്യന്‍ ക്ലോസറ്റിന്‍റെ ഉപയോഗം കുറയ്ക്കുന്നതു തന്നെയാണ് ഏറ്റവും ഉത്തമം.
മനുഷ്യര്‍ യൂറോപ്യൻ ക്ലോസറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കുടൽ സംബന്ധമായ പല രോഗങ്ങളും ഇത്രയും പടർന്നതെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമാകുന്നുണ്ട്.
യൂറോപ്പ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ഇരിക്കുന്നത് 90 ഡിഗ്രീ കോണില്‍ ആയതു കൊണ്ട് കുടലിനു കീഴ്ഭാഗത്തെ റെക്ടല്‍ ആംഗിള്‍ നിവരില്ല അതുകൊണ്ട് തന്നെ നല്ല ശക്തിയില്‍ ശ്രമിച്ചാല്‍ മാത്രമേ ശോധന നടക്കുകയുള്ളൂ. ഈ ബല പ്രയോഗം ആണ് കുടല്‍ രോഗങ്ങള്‍ക്കും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നത്.
എന്നാല്‍ ഇന്ത്യന്‍ ക്ലോസറ്റ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ചര്‍മ്മങ്ങള്‍ക്ക് ബാധിക്കുന്ന രോഗങ്ങള്‍ യാതൊരു കാരണ വശാലും വരില്ല. കൂടാതെ ഇന്ത്യൻ ടൈപ്പ് ക്ലോസറ്റ് ഉപയോഗിക്കുകയാണെങ്കില്‍ കുടലിനു കീഴ്ഭാഗത്തെ റെക്ടൽ ആംഗിൾ നിവർന്ന് വരികയും മലശോധന വളരെ ആയാസ രഹിതമായി മാറുകയും ചെയ്യുന്നു.
ഇന്ത്യന്‍ ക്ലോസറ്റ് ഉപയോഗിക്കുന്നതിന്റെ മറ്റു ഗുണങ്ങള്‍ ഇവയോക്കെയാണ്.
രക്തശുദ്ധി കൈവരുന്നു. കുടലിനെ ബാധിക്കുന്ന കാൻസറുകൾ ബാധിക്കില്ല. പൈൽസ് (അർശസ്), ഫിഷർ, ഫിസ്റ്റുല തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഉണ്ടാകില്ല. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
സ്ത്രീകളിൽ തുടർച്ചയായുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് രോഗം ഇലാതാക്കുന്നു. അപ്പെന്ടിസൈറ്റിസ് രോഗം ഉണ്ടാകില്ല. ദഹനം വളരെ സുഗമമാകുന്നു, ഗ്യാസ് ശല്ല്യം മാറുന്നു. നടുവേദന, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ എല്ലാം തന്നെ അകറ്റുകയും ചെയ്യുന്നു.
ഇന്ത്യന്‍ ക്ലോസറ്റ് ഇല്ലാത്തവര്‍ യൂറോപ്പ്യന്‍ ക്ലോസറ്റ് ഇന്ത്യന്‍ ക്ലോസറ്റ് പോലെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.