പെണ്ണുങ്ങക്ക് എന്താ അയ്യപ്പനെ കാണാന്‍ ആഗ്രഹം ഉണ്ടാവൂലേ

പെണ്ണുങ്ങൾക്കും ശബരിമലയിൽ പോകുവാനും പ്രാർത്ഥിക്കുവാനും ആഗ്രഹമുണ്ട്.വയസാകുന്നത് വരെ കാത്തിരിക്കുമ്പോൾ പലരും ആഗ്രഹം സഫലീകരിക്കാതെ മരിച്ചു പോകുന്നു.പലർക്കും വയസ്സാകുമ്പോൾ മല കയറാൻ ഉള്ള ആരോഗ്യം കാണില്ല..ആവുന്ന ആരോഗ്യമുള്ള കാലത്തു ആണ് പോകേണ്ടത്.ശബരിമല വിഷയത്തിൽ ഒരു അമ്മുമ്മയുടെ പ്രതികാര വീഡിയോയിലെ ഭാഗങ്ങൾ ആണിവ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതാണ് വൈറൽ.

Advertisement

തന്റെ കൊച്ചുമകളോടാണ് ഇതൊക്കെ അമ്മുമ്മ പറയുന്നത്.ഇത് റെക്കോർഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.വയസ്സുകാലത്ത് മല കയറാൻ കഴിയില്ല. അന്ന് കഴിയുന്ന കാലത്ത് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഭാ​ഗവാനെ കണ്ട് തൊഴാമായിരുന്നുവെന്ന് സ്ത്രീകൾക്ക് തോന്നുന്നുണ്ടാകില്ലേ? ഇപ്പോൾ എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. ഇപ്പോൾ പോകണമെന്ന് തോന്നുന്നവർ പോകണമെന്നും”  അമ്മൂമ്മ പറയുന്നു.