നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ഓൺലൈനിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക
നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ.പലർക്കും ജനന സർട്ടിഫിക്കറ്റ് ഉണ്ടവുകയില്ല.എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ ആവും നാം സർട്ടിഫിക്കറ്റും തപ്പി ഇറങ്ങുന്നത്.പ്രധാന പ്രശ്നം ഗവർമെന്റ് ഓഫീസിൽ ഒന്ന് രണ്ടു ദിവസം കയറി ഇറങ്ങിയാൽ മാത്രമേ സർട്ടിഫിക്കറ്റ് കിട്ടൂ എന്നതാണ്.എന്നാൽ ഇപ്പോൾ ഓൺലൈൻ ആയി തന്നെ നിങ്ങളെ ജനം സർട്ടിഫിക്കറ്റ് ചെക്ക് ചെയ്യാം കൂടുതൽ അറിയുവാൻ തൻസീന ഇല്ല്യാസ് തയാറാക്കിയ വീഡിയോ കണ്ടു നോക്കൂ.കൂടുതൽ വീഡിയോകൾക്കായി തൻസീന ഇല്യാസ് എന്ന പേജ് ലൈക്ക് ചെയ്യൂ.
ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിന് കേരളം സർക്കാരിന്റെ https://cr.lsgkerala.gov.in എന്ന വെബ്‌സൈറ്റിലാണ് പ്രവേശിക്കേണ്ടത്. വെബ്സൈറ്റിലെ certificate search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന പേജിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, ജില്ലാ എന്നിവ സെലക്ട് ചെയ്യണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മരണ / വിവാഹ സർട്ടിഫിക്കറ്റുകളും ഇപ്രകാരം ഡൌൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും