ധനികരായാൽ പോര! മനുഷ്യർ ആകണം | പക്ഷെ പബ്ലിസിറ്റി കിട്ടില്ല!

ധനികരായാൽ പോര!
മനുഷ്യർ ആകണം.
(പക്ഷെ പബ്ലിസിറ്റി കിട്ടില്ല!)

Advertisement

അംബാനിയുടെ മകളുടെ വിവാഹധൂർത്തിന്റെ പൊടിപ്പും തൊങ്ങലും വച്ച കഥകൾക്ക് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം ഇൻഡ്യയിലെ അംബാനിയേക്കാൾ വലിയവനായ മറ്റൊരു ധനിക പുത്രന്റെ വിവാഹത്തിന് ലഭിച്ചിരുന്നില്ല!
കഥ അറിയുമ്പോൾ ഇവിടത്തെ മാധ്യമങ്ങൾ ലജ്ജിക്കേണ്ടി വരും!

ഭാരതീയരായ ധനികരിൽ ലോകത്ത് ഒന്നാമനാണ് വിപ്രോയുടെ ഉടമ അസീം പ്രേംജി. അദ്ദേഹത്തിന്റെ ഭാര്യയാണ് എഴുത്തുകാരി കൂടിയായ യാസ്മിൻ പ്രേംജി. ഇവരുടെ മക്കളാണ് റിഷാദും താരിഖും.
റിഷാദിന്റെ വിവാഹത്തിന് ധൂർത്തും ആഘോഷവും വേണ്ടെന്ന് വച്ചു. ചെറിയ തോതിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ അതിഥികൾ നൽകാനുദ്ദേശിക്കുന്ന സമ്മാനം തുകയായി സ്വീകരിച്ച് കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ക്ഷണക്കത്തിൽ പ്രേംജിമാർ സൂചിപ്പിച്ചു.
അങ്ങനെ ലഭിച്ച തുകയോടൊപ്പം അസിം പ്രേംജി നൽകിയ തുകയും ചേർത്ത് 400 കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിച്ചു.
250 വിദ്യാലയങ്ങൾ പലയിടത്തായി പണിത് നൽകി.
അസിം പ്രേംജി ഫൗണ്ടേഷൻ ഓരോ വർഷവും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നത് അനേക കോടികളാണ്. പ്രതിവർഷം മുപ്പതിനായിരം കോടിക്കടുത്ത്‌.
ഏകദേശം നാല് ലക്ഷം വിദ്യാലയങ്ങൾക്ക് ഫൗണ്ടേഷന്റെ സഹായം ലഭിക്കുന്നു.
”വിപ്രോ” ഉണ്ടാക്കിത്തന്ന പണം തന്റേത് മാത്രമല്ല എന്ന ഉദാത്ത ചിന്തയാണ് അസിം പ്രേംജിക്കുള്ളത്. കാരുണ്യപ്രവർത്തനങ്ങൾക്ക് പണം ചെലവാക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അനിർവചനീയമെന്ന് യാസ്മിൻ പ്രേംജി പറയുന്നു.
ഇവർ ധനികർ മാത്രമല്ല മനുഷ്യരുമാണ്.
യഥാർത്ഥ മനുഷ്യർ!

അംബാനിമാരുടേയും രവി പിള്ളമാരുടെയും മക്കളുടെ വിവാഹ മാമാങ്കങ്ങൾക്ക് മാധ്യമങ്ങളിൽ വൻ പ്രാധാന്യം ലഭിക്കുമ്പോൾ ഈ കഥകളൊക്കെ പിന്നാമ്പുറത്ത് തള്ളപ്പെടുന്നു!

അഡ്വ. ബോറിസ് പോൾ