തിരിച്ചറിയല്‍ കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ എങ്ങനെ ചേർക്കാം

ആധാർ കാർഡിന്റെ അടിത്തറ മോശം ഫോട്ടോ അല്ലെങ്കിലും തിരിച്ചറിയൽ കാർഡുകളിൽ എല്ലാവരുടെയും പഴയ ഫോട്ടോ ആകും ഉള്ളത്.പലപ്പോഴും ഇക്കാര്യത്തിൽ നാം ഐഡി കാർഡ് പുറത്തേക്ക് കൊണ്ടുപോകാൻ മടിക്കും.

Advertisement

വോട്ടർ ഐഡി കാർഡിലെ ഈ പഴയ ഫോട്ടോ മാറ്റി പുതിയത് ആക്കി മാറ്റുവാൻ നമുക്ക് സാധിക്കും.ceo.kerala.gov.in ഈ വെബ്സൈറ്റ് വഴിയാണ് നമുക്കിത് സാധ്യമാവുക.

ആദ്യം ഇതിനായി വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നാണ് നോക്കേണ്ടത് അതിനായി . http://www.ceo.kerala.gov.in/electoralrolls.html എന്ന വെബ്സൈറ്റിൽ കയറി നിങ്ങളുടെ ജില്ലാ ,അസംബ്ലി എന്നിവ സെലക്ട് ചെയ്തു ബൂത്ത് വൈസ് പട്ടിക എടുത്തു നിങ്ങളുടെ പേര് അതിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

നിങ്ങളുടെ [പേര് പട്ടികയിൽ ഇല്ല എന്നുണ്ടെങ്കിൽ http://www.ceo.kerala.gov.in/eregistration.html ഇവിടെ പോയി ആഡ് ചെയ്യാം.പേര് ഉണ്ടെകിൽ ഇവിടെ വെച്ച് നിങ്ങൾക്ക് ചേഞ്ചുകൾ വരുത്താം .Do You Have an Electoral ID Card? എന്നുള്ളിടത്ത് Yes എന്ന് ടിക്ക് ചെയ്‌ത് അവിടെ നിങ്ങളുടെ ഐടന്റിറ്റി കാര്‍ഡ് നമ്പര്‍ കൊടുക്കുക Proceed to Step 2 ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ I would like to make some corrections എന്നത് ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക.ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ ഒക്കെ നിങ്ങൾക്ക് പുതുതായി ചേർക്കാം മാറ്റങ്ങൾ വരുത്താം.

ഇതിന്റെ കൂടെ നിങ്ങൾക്ക് ഫോട്ടോയും പുതിയത് ചേർക്കാം.പുതിയ കാർഡ് ബൂത്ത് ലെവൽ ഓഫീസര് വഴിയോ ,പോസ്റ്റ് വഴിയോ താലൂക്ക് ഓഫീസ് വഴിയോ കളക്റ്റ് ചെയ്യാം.