തമിഴ്നാട്ടിലേക്കും അന്യ സംസ്ഥാനങ്ങളിലേയ്ക്കും വാഹനത്തില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക

യാത്ര ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍ ഭൂരിഭാഗം ആളുകളും. വെക്കേഷന്‍ വന്നതോടെ അന്യ സംസ്ഥാനങ്ങളിലേയ്ക്കുള്ള ടൂറും ഇനി കൂടുതല്‍ ആയിരിയ്ക്കും.
തമിഴ്നാട്ടിലേക്ക് എന്നല്ല കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടുംബമായും അല്ലാതേയും പോകുന്നവര്‍ ഒന്ന് ശ്രദ്ധിക്കണേ. ഇതാ ഒരു അനുഭവം.

Advertisement

ചെന്നൈക്ക് അടുത്താണ് സംഭവം. അത്യാവശ്യം വണ്ടികളുള്ള സമയമായിരുന്നു അത്, നടുവിലുള്ള ലൈനിൽ കൂടി വരുമ്പോൾ ഒരു ചെറിയ കവല കാ​‍ണാം.

അവിടെ കുറച്ചു ലോറികളും നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ലോറികളുടെ അടുത്ത് നോക്കിയപ്പോൾ രണ്ട് ആളുകളും നിൽക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് അതിലൊരാള്‍ കൈയ്യില്‍ ഇരുന്ന എന്തോ എടുത്ത് ഉന്നം നോക്കി വണ്ടിയുടെ നേര്‍ക്ക് ഒരു ഏറ്, നിർഭാഗ്യത്തിനു ആ വലിയ കല്ല് എന്റെ വണ്ടിയില്‍ തന്നെ
വന്നു കൊണ്ടു.

എന്നാല്‍ കുടുംബം മുഴുവന്‍ വണ്ടിയില്‍ ഉണ്ടായിരുന്നതുകൊണ്ടും കൂടുതല്‍ സ്ത്രീകള്‍ ആയതു കൊണ്ടും വണ്ടി നിര്‍ത്തി അവരോട് തര്‍ക്കിക്കാന്‍ നിന്നില്ല.

അവരുടെ ലക്ഷ്യം അത് തന്നെ ആയിരിക്കണം, വണ്ടി നിര്‍ത്തുകയും അവരോട് തര്‍ക്കിക്കുകയും ചെയ്യും എന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാകുക.

ഇനി ഒരു പക്ഷേ വണ്ടി അവിടെ നിര്‍ത്തുകയും അവരോട് തര്‍ക്കിക്കുകയും ചെയ്തെന്നിരിക്കട്ടേ . മിക്കവാറും അവിടെ കൂടിയിരുന്നവര്‍ എല്ലാം തന്നെ അവരുടെ ആളുകള്‍ തന്നെ ആയിരിക്കണം.

അവര്‍ എല്ലാവരും ചുറ്റിനും കൂടി ഞങ്ങളെ കൊള്ളയടിക്കും എന്ന് ഉറപ്പ്. അതു മാത്രമല്ല കൂടെയുള്ള സ്ത്രീകളെ അവര്‍ ഉപദ്രവിക്കില്ല എന്ന് എന്താണ് ഉറപ്പ്.

ഈ സംശയങ്ങള്‍ എല്ലാം തന്നെ മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ട് അവിടെ വണ്ടി നിര്‍ത്താതെ വേഗം തന്നെ അവിടെ നിന്നും യാത്രയായി.

കാരണം ഇതേ പോലുള്ള പല വാര്‍ത്തകളും ഇപ്പോള്‍ കേള്‍ക്കുന്നതു കൊണ്ടാണ് അങ്ങനെയൊരു സാഹസത്തിനു മുതിരാതിരുന്നത്.

വണ്ടിയാകുമ്പോള്‍ നമ്മുടെ അശ്രദ്ധ കൊണ്ടോ മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടോ അപകടങ്ങള്‍ ഉണ്ടാകും. എന്നിരുന്നാല്‍ പോലും ഈ സംഭവം വളരെ സങ്കടം ഉളവാക്കി.

എന്നാല്‍ പോലും ഞങ്ങള്‍ പുറത്തിറങ്ങുക എന്ന മണ്ടത്തരം കാണിച്ചില്ല. അതുകൊണ്ട് ജീവനോടെ ഈ ഒരു സന്ദേശം നിങ്ങളെ അറിയിക്കാന്‍ പറ്റി.

ഇങ്ങനെ എനിക്ക് മാത്രമല്ല, പലര്‍ക്കും അനുഭവം ഉണ്ടായിട്ടുണ്ടാകും. ചിലപ്പോള്‍ ആ ലോറികള്‍ വരെ നിങ്ങളുടെ വാഹനത്തില്‍ വന്നിടിച്ച് പരിക്കുകള്‍ ഏല്‍പ്പിച്ച് നിങ്ങളുടെ പണം അപഹരിച്ചേക്കാം.

ചിലപ്പോള്‍ ആളുകള്‍ നിങ്ങളുടെ വണ്ടിയുടെ മുന്നില്‍ വട്ടം ചാടി പ്രശ്നം ഉണ്ടാക്കിയേക്കാം. ചിലപ്പോള്‍ ചീഞ്ഞ മുട്ടകള്‍ വണ്ടിയുടെ ചില്ലില്‍ എറിഞ്ഞെന്നും വരാം. എന്തൊക്കെ സംഭവിച്ചാലും വണ്ടി നിര്‍ത്തി ചോദിക്കാന്‍ ചെല്ലരുത്.

ഇത് തമിഴ്നാട് ആയതുകൊണ്ട് ആരോട് പരാതിപ്പെടാന്‍ കഴിയും നമുക്ക്. എന്നാല്‍ കേരളത്തില്‍ പുറത്തു നിന്ന് ആരെങ്കിലും വന്നാല്‍ ഈ സുരക്ഷാ വീഴ്ച്ച ഉണ്ടാകാറുണ്ടോ, ഉണ്ടായാല്‍ തന്നെ പരാതിപ്പെട്ടാല്‍ ഉടന്‍ തന്നെ അതിനെതിരെ ശിക്ഷ ഉണ്ടാവുകയും ചെയ്യും.

ഇന്ത്യയില്‍ നമുക്ക് മറ്റൊരു സംസ്ഥാനത്ത് സ്വാതന്ത്ര്യത്തോടെ പോകാന്‍ പറ്റുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുര്‍വിധിയാണ്.

പറ്റുമെങ്കില്‍ പരമാവധി ഷെയര്‍ ചെയ്ത് എല്ലാ യാത്രക്കാരേയും ഇത് അറിയിക്കണം. ഇദ്ദേഹത്തേ പോലെ ആരും അവിടെ വണ്ടി നിര്‍ത്താതെ തന്നെ പോകുന്നതാണ് ബുദ്ധി.

കൂടാതെ ഷെയര്‍ ചെയ്ത് അധികാരികളിലേക്കും എത്തിക്കണം. ഈ സംഭവത്തിനെതിരെ നല്ല നടപടി വേണം. ധൈര്യ പൂര്‍വ്വം കേരളത്തില്‍ നിന്നും പുറം സംസ്ഥാനങ്ങളില്‍ നമുക്കും യാത്ര ചെയ്യണ്ടേ ?