ഗൾഫിൽ നിന്നും നാട്ടിൽ എങ്ങനെ സെറ്റിൽഡ് ആകാം

മനസില്ലാമനസ്സോടെ കുടുമ്പത്തിനു വേണ്ടി അന്യ നാട്ടിൽ പോയി കഷ്ടപെടുന്നവരാണ് അധികവും.പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന ഓരോരുത്തരുടെയും ആഗ്രഹമാണ് കുറച്ചു നാൾ ഗൾഫിൽ പോയി കഷ്ടപ്പെട്ട് കുറച്ചു പണം ഉണ്ടാക്കി നാട്ടിൽ വന്നു സെറ്റിൽഡ് ആകണം എന്നുള്ളത്.ചിലരൊക്കെ ആ ആഗ്രഹം നടത്തി എടുക്കുന്നു.ചിലർക്ക് അത് സാധിക്കാതെ വരുന്നു.എങ്ങനെ ഒരു അഞ്ചു വര്ഷം കഷ്ടപ്പെട്ട് നാട്ടിൽ പോയി സെറ്റിൽഡ് ആകാം എന്ന് വിവരിക്കുന്ന Diaz Invest ന്റെ വീഡിയോ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

Advertisement

പല പ്രവാസികളും പെട്ട് പോകുന്നത് അനാവശ്യമായ സാധനങ്ങള്‍ മേടിച്ചു കൂട്ടുന്നതില്‍ ആണ് i phone ..etc etc വര്‍ഷാ വര്‍ഷം മാറ്റിമേടിക്കലും.. പല കൊടുക്കലുകളും …ഇതു അവസാനിപ്പിക്കുക.ആഡംബര ജീവിതം ഒഴിവാക്കി, അവനവന്റെ വരവിന് ഒത്തു ചിലവാക്കാൻ ശ്രമിക്കുക.. മറ്റുള്ളവരെ പ്പോലെ ആകണമെന്ന ദുരാഗ്രഹം ഉപേക്ഷിച്ചു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം തുക (50% എങ്കിലും) മാറ്റി പ്രയോജനകര മായ fd, or മറ്റ് fund കളിൽ നിക്ഷേപിക്കുക..

ഗഫിൽ ഉള്ളപ്പോൾ തന്നെ .ചെറിയ എന്തെങ്കിലും നല്ല ബിസിനസ് തുടങ്ങുക ..ഒരു 2വര്‍ഷത്തേക്ക് യാതൊരുവിധ ലാഭവും അതില്‍ നിന്നും പ്രതിക്ഷിക്കാതിരിക്കുക ..എടുക്കാതിരിക്കുക …കഴിവതും കടം or ലോൺ എടുക്കാതിരിക്കുക.. എടുത്താൽ എത്രയും വേഗം തന്നെ മടക്കി കൊടുക്കുക..

ഓരോ മാസാവസാനവും എണ്ണി വാങ്ങുന്ന കാശ് അതേപോലെ തന്നെ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നവരാണ് ഭൂരിഭാഗവും…നാട്ടിലെ ജീവിതചിലവ് വര്‍ദ്ധിച്ചു എന്നതൊക്കെ കണക്കിലെടുത്താല്‍ തന്നെ മിക്കവാറും പ്രവാസികളുടെയൊക്കെ ശമ്പളത്തിന്റെ മുഴുവനും വേണ്ടി വരില്ല അയാളുടെ കുടുംബത്തിന് ജീവിക്കാന്‍…,..(അങ്ങനെ അല്ലാത്ത അവസ്ഥയുള്ളവരും ഉണ്ട്,അവരെപ്പറ്റിയല്ല പറയുന്നത് )…അതുകൊണ്ട് തന്നെ അയക്കുന്ന കാശ് വക മാറ്റി അനാവശ്യമായി ചിലവഴിക്കപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്…
കാശ് കയ്യില്‍ കിട്ടുമ്പോള്‍ അച്ഛന്‍ അറിയാതെ ഒന്ന് അടിച്ചു പൊളിക്കാം എന്ന് വിചാരിക്കുന്ന കുട്ടികളും സ്വതന്ത്രമായി പര്‍ച്ചേസ്‌ ചെയ്യാന്‍ അവസരം കിട്ടിയാല്‍ കണ്ണും മൂക്കും ഇല്ലാതെ സാരിയും മറ്റും വാങ്ങി കൂട്ടുന്ന ഭാര്യാ-പെങ്ങന്മാരും, ഒരല്‍പം ആര്‍ഭാടം ആയി മദ്യപാനവും കമ്പനിയും ഒക്കെ ആയി അടിച്ചു പൊളിക്കുന്ന അച്ഛനോ സഹോദരങ്ങളോ മിക്കവാറും കുടുംബങ്ങളില്‍ ഉണ്ടാകും…പ്രവാസി നാട്ടില്‍ വന്നു ബാങ്ക് ബാലന്‍സ്‌ നോക്കിയാല്‍ ചിലപ്പോള്‍  തിരിച്ചു പ്രവാസത്തിലേക്കു തന്നെ മടങ്ങാന്‍ ആവശ്യമായ തുക പോലും കാണില്ല എന്നത് പലരുടെയും ജീവിതത്തില്‍ നിന്നും നാം കാണുന്ന ഒരു ദുരന്തം ആണ്… അതുകൊണ്ട് നാട്ടിലേക്ക് കാഷ്‌ അയക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുക…കുറച്ചു കാശ് സ്വന്തം അക്കൌണ്ടില്‍ സുരക്ഷിതമായി നിക്ഷേപിക്കുക…അതിന്റെ ബാക്കി മാത്രം അയക്കുക…മാസാമാസം ഒരു ചെറിയ തുക നിക്ഷേപിച്ചാലും നാട്ടില്‍ പോയാല്‍ വിശ്വസിച്ചവര്‍ ചതിചാലും ഒരു ചെറുകിട ബിസിനസ് തുടങ്ങിയെങ്കിലും ജീവിക്കാന്‍ കഴിയും…അതുകൊണ്ട് സുരക്ഷിതമായ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുക…
ഇതിലൊക്കെ ഉപരിയായി ഒരു കാര്യം മാത്രം എപ്പോഴും ചിന്തിക്കുക അമ്പത് വയസ്സ് വരെ എല്ല് മുറിയെ പണി എടുത്തിട്ട് ധാരാളം കാശ് സമ്പാദിച്ചിട്ടു കാര്യം ഒന്നുമില്ല…