കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ പരക്കെ ശതമായ മഴക്ക് സാധ്യത എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ്. 08/06/2020 1 PM നു പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വിവിധ ജില്ലകളിലെ അലർട്ടുകൾ താഴെ നൽകുന്നു.

Advertisement

2020 ജൂൺ 9 :ആലപ്പുഴ,എറണാകുളം,ഇടുക്കി.
2020 ജൂൺ 10:കോട്ടയം,എറണാകുളം,ഇടുക്കി
2020 ജൂൺ 11 :കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട് ,മലപ്പുറം,വയനാട് ,കണ്ണൂർ
2020 ജൂൺ 12 :ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പൊതുജനങ്ങളും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

മഴക്കൊപ്പം ശക്തമായ കാറ്റിനും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ വിവിധ നദികളുടെ കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം എന്നും മുന്നറിപ്പ് ഉണ്ട്.കടലാക്രമണ സാധ്യതയും നില നിൽക്കുന്നതിനാൽ തീരദേശവാസികളും ജാഗ്രത പുലർത്തണം.ശകത്മായ കാറ്റിനു സാധ്യത ഉള്ളതിനാൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾക്കുള്ള സാധ്യതയും ഉണ്ട്.അതും ശ്രദ്ധിക്കുക.