കിണറ്റിൽ ഒമ്പത് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹത ചുരുളഴിയുന്നു
തെലങ്കാന :ബീഹാറിൽ നിന്നും തെലുങ്കാനയിൽ ജോലി തേടിവന്ന ഒമ്പത് തൊഴിലാളികളെയാണ് ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ ആശയക്കുഴപ്പത്തിലായിരുന്നു. പോലീസിന് ഇന്ന് നിർണായകമായ തെളിവുകൾ ലഭിച്ചതോടെ ഈ കേസിൻ്റെ ദുരൂഹത ചുരുളഴിക്കാൻ സാധിച്ചു. മാരകമായ വിഷം അകത്തു ചെന്നാണ് ഒമ്പത് പേരും കൊലചെയ്യപ്പെട്ടിരിക്കുന്നത്. പാനീയത്തിൽ വിഷം കലർത്തിയാണ് കൊലപാതകത്തിൻ്റെ സാധ്യത എന്നായിരുന്നു കണ്ടെത്തൽ. അതിനുശേഷം ഓരോ മൃതദേഹവും കിണറ്റിൽ നിക്ഷേപിക്കുകയും എന്നതിനെ ശരിവെയ്ക്കുന്നതാണ് കണ്ടെത്തൽ. കൊലയ്ക്കുപിന്നിൽ ബീഹാറിൽനിന്ന് തന്നെയുള്ള സ്വദേശിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് .ദാരുണമായ ഈ കൊലകൾ ആസൂത്രണം ചെയ്തിരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് സഞ്ജയ് കുമാർ എന്ന ബീഹാറി സ്വദേശിയാണ്. പോലീസിൻ്റെ കൃത്യമായ നിരീക്ഷണത്തിലൂടെയാണ് കൊലപാതകിയെ കണ്ടെത്താൻ സാധിച്ചത് .പ്രതികാരബുദ്ധിയും വൈരാഗ്യവും കൊലപാതകത്തിൽ കലാശിച്ചതെനാണ് നിഗമനം.
ലോക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തൊഴിലാളികളിൽവന്ന കടുത്തസമ്മർദ്ദം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നായിരുന്നു പ്രാഥമികനിഗമനം .എന്നാൽ മരിച്ച ചിലരുടെ ദേഹത്ത് അസ്വാഭാവികമായ വിരൽ അടയാളങ്ങളും പാടുകളും കണ്ടതോടെ ,ഈ കൊലപാതകത്തിന്, ആത്മഹത്യയിൽനിന്നും വ്യതിചലിച്ച് ഒരു സ്വഭാവം ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു .തുടർന്ന് നിരവധി ചെറുസംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാൽ ഒമ്പത് പേരിൽ ഒരാളുടെ കുടുംബാംഗത്തിന് കോവിഡ് സ്ഥിരികരിച്ചെന്നും അതിലുള്ള മാനസികാഘാതമാകാമെന്നുമുള്ള രണ്ടാമതൊരു വിശദീകരണവും ഇതിനിടയിൽ ചർച്ചയായിരുന്നു. തൊഴിലാളികൾ താമസിച്ചിരുന്നത് കമ്പനി ഉടമയുടെ വീട്ടിലെ ഗോഡൗണിലെ താഴത്തെനിലയിലാരുന്നു .ബീഹാറുകാരായ ഇവർ ഉടമയുടെ മകൻ്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരെ കാണാതായതിനാലാണ് ഇവരെ അന്വേഷിക്കാനായി ആരംഭിച്ചത്.
കൊലചെയ്ത സഞ്ജയ്ക്ക് ഒമ്പത് പേരിൽ മരണപ്പെട്ട തൊഴിലാളി അസ്ലാമിൻ്റെ മകളുമായി പ്രണയം ഉണ്ടായിരുന്നുവെന്നും പ്രണയനൈരാശ്യമാണ് സഞ്ജയിനെ ഇവരെയെല്ലാം കൊലപ്പെടുത്താനുള്ള കാരണമെന്നും തെളിഞ്ഞിട്ടുണ്ട്. ഇതോടെ പോലീസിൻ്റെപക്കൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ കേസിന് പരിസമാപ്തി ലഭിച്ചത്. അസ്ലം ,ഭാര്യ നിഷ ,ഇവരുടെ മക്കൾ, ശ്രീറാം, ഭാര്യ ,മക്കൾ അടക്കം ഒമ്പത് പേരെയാണ് സഞ്ജയ് പാനീയത്തിൽ വിഷം കലർത്തി കൊടുത്ത്,മരിച്ചതിനു ശേഷം കിണറ്റിൽ തള്ളിയത് .ആദ്യ പരിശോധനയിൽ നാലു മൃതദേഹങ്ങളാണ് കണ്ടെത്തിയതെങ്കിലും തുടർന്നുള്ള വിദഗ്ധമായ പരിശോധനയിൽ അവശേഷിച്ച അഞ്ച് മൃതദേഹങ്ങൾ കിണറ്റിൽനിന്ന് തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു . കോവിഡ്-19 ൻ്റെ സാഹചര്യത്തിൽ തൊഴിലുകൾ കുറവായതിനാലും ഇവരുടെ കമ്പനി ഉടമ കൃത്യമായി ഭക്ഷണങ്ങളും അവശ്യവസ്തുക്കളും എത്തിച്ചു നൽകിയിരുന്നു. തുടർന്നും കാണാതായപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയാൻ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കിണറ്റിൽ കാണപ്പെട്ടത് .നാടിനെ മൊത്തം നടുക്കിയ തെലുങ്കാനയിലെ ഈ കൊലപാതകത്തിൻ്റെ ദുരൂഹത അങ്ങനെ ചുരുളഴിഞ്ഞിരിക്കുകയാണ്.