കാലിന് പരുക്ക്; വകവെക്കാതെ വാവ സുരേഷ്; പതിനഞ്ചടി നീളത്തിൽ രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ നമ്മുടെ സ്വന്തം വാവ സുരേഷ് ആണ്.കാലിൽ തറച്ചു കയറിയ കുപ്പിച്ചില്ലു മൂലം രക്തം ഒഴുകുന്നത് പോലും വകവെക്കാതെ 15 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ അദ്ദേഹത്തിന്റെ സ്വന്തം പേജിലൂടെ ലൈവ് ചെയ്തു.ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
തൻറെ ലൈഫിലെ നൂറ്റി അന്പതാമത് രാജവെമ്പാലയെ ആണ് വാവ സുരേഷ് കഴിഞ്ഞ ദിവസം തിരുവനതപുരം പാലോട് എന്ന പ്രദേശത്തു നിന്നും പിടി കൂടിയത്.
ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ ധൗത്യം വൈകിട്ട് ആറു മണിക്ക് ആണ് പൂർത്തിയായത്.പാമ്പിനെ പിടികൂടുന്നതിനിടയിൽ കാലിൽ കുപ്പിച്ചില്ലു കൊണ്ട് നന്നായി മുറിയുകയും രക്തം വാർന്നൊഴുകുകയും ചെയ്തു.എന്നിട്ടു അതൊന്നും വകവെക്കാതെ പാമ്പിനെ പിടികൂടി തന്റെ കർത്തവ്യം വാവ സുരേഷ് ഭംഗിയായി നിർവഹിച്ചു.
സംഭവം കാണുവാൻ നിരവധി ആളുകൾ ആണ് തടിച്ചു കൂടിയത്.പത്തുവയസുള്ള ആൺ രാജവെമ്പാലയാണ് എന്നാണ് വാവ സുരേഷ് പറഞ്ഞത്.രാജവെമ്പാലയെ ശേഷം വനം വകുപ്പിന് കൈമാറി.