കാറിൽ പെട്രോളിന് പകരം ഡീസലോ, ഡീസലിന് പകരം പെട്രോളോ മാറ്റി ഉപയോഗിച്ചാൽ എന്തുചെയ്യണം….?
കാറിൽ പെട്രോളിന് പകരം ഡീസലോ, ഡീസലിന് പകരം പെട്രോളോ മാറ്റി ഉപയോഗിച്ചാൽ എന്തുചെയ്യണം….?ചിലരെങ്കിലും ഈ അവസ്ഥ ഫേസ് ചെയ്തിട്ടുണ്ടാകും.ആർക്കും എപ്പോൾ വേണ്ടമെങ്കിലും ഈ ഒരു അവസ്ഥ സംഭവിക്കാം.ഇന്ധനം മാറി വാഹനത്തിൽ നിറക്കുക.ഇത് പലപ്പോഴും ഫ്യുവൽ സ്റ്റെഷനിൽ നിൽക്കുന്നവരുടെ അശ്രദ്ധ കൊണ്ടാണ് കൂടുതലും സംഭവിക്കുക.പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കും.
ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. കാരണം, ഡീസല്‍ എഞ്ചിന്റെ നിര്‍ണായക ഘടകങ്ങളില്‍ ഇന്ധനം തന്നെയാണ് ലൂബ്രിക്കേഷന്‍ ദൗത്യവും നിര്‍വഹിക്കുന്നത്.സാധാരണ ഗതിയില്‍ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരൽപം പെട്രോൾ കടന്നാൽ, ഉടനടി കൂടിയ അളവിൽ ഡീസൽ നിറയ്ക്കണമെന്ന് മാത്രം.കൂടുതൽ അറിയുവാൻ വീഡിയോ കാണുക.