ഐസിഐസിഐ ബാങ്കിന്റെ സ്മാർട്ട് EMI സൗകര്യം

ബാങ്കുകളിലോ മൈക്രോ ഫിനാൻസ് ഓഫീസുകളിൽ നിന്നോ എടുത്ത വായ്പ് തിരിച്ചടക്കുന്നതിനെപറയാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ഇഎംഐ. ഏത് തരത്തിലുള്ള വായ്പയും തിരിച്ചടക്കുന്നതിനുള്ള വഴിയാണിത്. ഒരു വായ്പക്കാരൻ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുകയാണെങ്കിൽ, വായ്പയുടെ തിരിച്ചടവ് പ്രധാനമായും നിർദ്ദിഷ്ട പ്രതിമാസ തവണകളിലാണ് ചെയ്യുന്നത്.

Advertisement

തിരിച്ചടവ് തുക എടുത്ത ലോൺ തുകയെയും അതിന്റെ പലിശയെയും ആശ്രയിച്ചിരിക്കുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിന് അവർ ഒരു നിശ്ചിത കാലയളവ് നൽകും. ഓട്ടോ ഡെബിറ്റ് സൗകര്യം വഴി ഈ പ്രതിമാസ തവണകൾ ഓൺ‌ലൈൻ വഴി അടയ്ക്കാം. ആദ്യം വളരെ കുറഞ്ഞ തുക നൽകി വിലയേറിയ പലതും വാങ്ങാൻ ഇഎംഐ സൗകര്യം സഹായിക്കുന്നു , ബാക്കി തുക പ്രതിമാസ അടിസ്ഥാനത്തിൽ അടയ്ക്കാം.

ഇപ്പോൾ ഐസിഐസിഐ ബാങ്ക് സ്മാർട്ട് ഇഎംഐ സൗകര്യം നൽകുന്നു.ഇതുവഴി കുറഞ്ഞ ചിലവയിൽ നിങ്ങൾക്ക് ഒരു കാർ സ്വന്തമാക്കാം.മാത്രമല്ല ,കാറിന്റെ ഇൻഷുറൻസ് മെയിന്റനൻസ് പോലുള്ള ഒന്നും നിങ്ങൾ നോക്കണ്ട.മതമല്ല വിപണിയിൽ പുതിയ കാർ വരുമ്പോൾ പഴയ കാർ നാലാൾ ഓഫറിൽ അവർക്കു തന്നെ നൽകി പുതിയ കാർ സ്വന്തമാക്കുകയും ചെയ്യാം.ഇതാണ് ഐസിഐസിഐ ബാങ്കിന്റെ സ്മാർട്ട് ഇഎംഐ സൗകര്യം.

വീഡിയോ കാണുവാൻ >> https://youtu.be/QBXa6ckO7pg

ഐസിഐസിഐ ബാങ്കും ഓട്ടോ മൊബൈൽ മേഖലയിൽ നിനിന്നുള്ള ട്രാൻസ് ലീസുമായി ചേർന്നാണ് ഈ സൗകര്യം അവതരിപ്പിച്ചത്.പുതിയ കാറിന്റെ മോഡൽ വരുമ്പോൾ മാറുവാൻ ആഗ്രഹിക്കുന്നവർക്കും ,ഇൻഷുറൻസ് ,മെയിന്റനൻസ് പോലുള്ള ചിലവുകൾ താങ്ങുവാൻ കഴിയാത്തവർക്കും ഈ സൗകര്യം ഉപയോഗിച്ച് കാർ സ്വന്തമാകാം.എല്ലാ മാസവും ഒരു വാടക പോലെ EMI അടച്ചാൽ മാത്രം മതിയാകും.

icici bank smart emi

നിലവിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഡൽഹി മുബൈ എന്നീ നഗരങ്ങളിൽ ആണ് ഈ സൗകര്യം ലഭിക്കുക.താമസിയാതെ തന്നെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.ആദ്യമായാണ് ഇന്ത്യയിൽ ഇത്തരം ഒരു വാഹന വായ്പ സൗകര്യം അവതരിപ്പിക്കുന്നത്.