എല്ലാവരുടെയും വാട്സ് ആപ്പ് സ്റ്റാറ്റസുകൾ സേവ് ചെയ്യാം
മറ്റാരുടേയും സഹായമില്ലാതെ ഇനി നിങ്ങൾക്ക് തന്നെ വാട്സപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാം
ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ഈ സാങ്കേതിക ലോകത്ത് വാട്സപ്പ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും.ഇത് ഉപയോഗിക്കുന്നതിനിടെ ഒരുപക്ഷേ നമുക്ക് ഇഷ്ടമുള്ള സ്റ്റാറ്റസുകൾ കാണുമ്പോൾ ആ വ്യക്തിയോട് ചോദിക്കാൻ ഒരുപക്ഷേ നമുക്ക് മടിയായിരിക്കും അല്ലെങ്കിൽ അവർക്ക് അതൊരു ശല്യമാകുമോയെന്ന കാരണത്താലും നാം ചോദിക്കാതിരിക്കാറുണ്ട്. ഇത്തരക്കാർക്ക് സഹായകമാകുന്ന ഒരു കാര്യമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. ചില ഫോണുകളിൽ വാട്സപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യുന്നതിന് സൗകര്യം ഉണ്ടായിരിക്കും.
എന്നാൽ ഈ സൗകര്യമില്ലാത്ത ഫോണുകളിൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം. പ്ലേസ്റ്റോറിൽനിന്നും “സ്റ്റാറ്റസ് സേവർ ഡൗൺലോഡർ ഫോർ വാട്സ്ആപ്പ്” എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് സ്റ്റാറ്റസുകളായ വീഡിയോ,പിക്ചർ, ജിഫ് എന്നിവയെല്ലാം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഈ ആപ്ലിക്കേഷനിലൂടെ നമ്മുടെ കോൺടാക്ട്സിലുള്ള ആരുമായും എളുപ്പത്തിൽ നമുക്ക് സ്റ്റാറ്റസ് ഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട് . അതുപോലെ ഹിന്ദി,മലയാളം ,ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലും സ്റ്റാറ്റസുകൾ ലഭ്യമാണ് .
നമ്മൾ ഡൗൺലോഡ് ചെയ്ത സ്റ്റാറ്റസ്മായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് സ്റ്റാറ്റസുകളും നമുക്ക് ഇതിലൂടെ സെർച്ച് ചെയ്യാവുന്നതാണ്
പ്ലേസ്റ്റോറിൽ നിന്നും ഇന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ നൽകുന്നു.
ഡൗൺലോഡ് ചെയ്ത് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് നോക്കാം
“സ്റ്റാറ്റസ് സേവർ ഡൗൺലോഡർ ഫോർ വാട്സ്ആപ്പ്” എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത് .
ഇതിനുശേഷം വാട്സപ്പ് മെസ്സഞ്ചറിൽ പോയി നമുക്ക് ആവശ്യമായ സ്റ്റാറ്റസ് കാണുക
തുടർന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനിൽനിന്നും നമുക്ക് ആവശ്യമായ സ്റ്റാറ്റസ് കണ്ടുപിടിച്ച് ഡൗൺലോഡ് ചെയ്യുക
ഇത്തരത്തിൽ നമ്മുടെ ഗ്യാലറിയിൽ നമുക്കാവശ്യമായ സ്റ്റാറ്റസുകൾ സ്റ്റോർ ചെയ്യപ്പെടുന്നു.മറ്റ് സോഷ്യൽ മീഡിയകളിലും നമുക്ക് ഇത് ഷെയർ ചെയ്യാവുന്നതാണ്.