ഇന്ത്യ മുഴുവൻ ഏകീകൃത ലൈസൻസ്! അറിയേണ്ട 5 കാര്യങ്ങൾ

വളരെ അധികം നാളായി ഉന്നയിക്കുന്ന ഒരു ആവശ്യം ആണ് ക്വാളിറ്റി ഉള്ള ഒരു ഡ്രൈവിംഗ് ലൈസൻസ്.പേപ്പറിൽ പ്രിന്റ് ചെയ്തു ലാമിനേറ്റ് ചെയ്തു തരുന്ന ലൈസൻസ് കുറച്ചു നാൾ ഉപയോഗിക്കുമ്പോഴേക്കും നശിഞ്ഞു പോകുക എന്നത് പതിവ് ആയിരുന്നു.പുറം രാജ്യങ്ങളിൽ പോയി പുറത്തു കാണിക്കാൻ സാധിക്കാതെ തരം ക്വാളിറ്റി ലവ ലേശം ഇല്ലാതെ ദഡ്രൈവിങ് ലൈസൻസ് എന്ന പേരുദോഷം ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്സുകള്ക്ക് മാറി കിട്ടുന്നു.

Advertisement

ഇന്ത്യ മുഴുവൻ ഒരേ രൂപത്തിലും ക്വാളിറ്റിയിലും നിറത്തിലും ഉള്ള ഡ്രൈവിംഗ് ലൈസൻസും RC ബുക്കും വരുന്നു.2019 ജൂലൈ  മുതൽ ഇന്ത്യ മുഴുവൻ ഏകീകൃത ഡ്രൈവിംഗ് ലൈസൻസും RC ബുക്കും നിലവിൽ വരും.അതിന്റെ കുറച്ചു സവിശേഷതകൾ നോക്കാം.

  • എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിംഗ് ലൈസന്സിനും RC ക്കും ഒരേ സ്റ്റാൻഡേർഡ്

നിലവിൽ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സ്റ്റാൻഡേർഡിൽ ആണ് ലൈസൻസും RC യും വിതരണം ചെയ്‌യുന്നത്,ഇത് മാറി എല്ലാ സംസ്ഥാനത്തും ഒരേ രൂപത്തിലും ക്വാളിറ്റിയിലും നിറത്തിലും ഉള്ള ഡ്രൈവിങ് ലൈസൻസും RC ബുക്കും നിലവിൽ വരും

  • QR കോഡ്

എല്ലാ ലൈസൻസിലും RC ബുക്കിലും QR കോഡ് പ്രിന്റ് ചെയ്യും.മോട്ടോർ വാഹന വകുപ്പിന് ഇത് സ്കാൻ ചെയ്തു എളുപ്പത്തിൽ വ്യാജന്മാരെ തിരിച്ചറിയാം.

  • മൈക്രോ ചിപ്പ്

ATM കാര്ഡില് ഒക്കെ കാണുന്ന പോലെ ലൈസൻസിലും RC ബുക്കിലും മൈക്രോ ചിപ്പ് പ്രിന്റ് ചെയ്യും.ഇത് വഴി ഡാറ്റ പ്രൊട്ടക്ട് ചെയ്യാനും ഉടമയുടെ വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാനും സാധിക്കും

  • അവയവ ദാന വിവരങ്ങൾ

ലൈസൻസിലും RC യിലും ഉടമ അവയവ ദാനം ചെയ്യാൻ സമ്മദിച്ചോ ഇല്ലയോ എന്ന വിവരം രേഖപ്പെടുത്തും.ഇത് വഴി അപകടം നടക്കുമ്പോൾ വേഗത്തിൽ മെഡിക്കൽ ഓഫീസർക്ക് തീരുമാനം എടുക്കുവാൻ സാധിക്കും.

  • പഴയ RC ലൈസൻസ് ഉടമകൾ

2019  ജൂലൈ മുതൽ ആണ് ഈ പുതിയ നിയമം നിലവിൽ വരുന്നത്.പഴയ ലൈസൻസ് RC ഉടമകൾക്ക് അത് പുതുക്കി പുതിയ രൂപത്തിൽ ആക്കുവാൻ ഉള്ള അവസരവും ഉണ്ടാകും.

താഴെ ഉള്ള ഷെയർ ബട്ടൺ ക്ലിക്ക് ചെയ്തു എല്ലാവരിലേക്കും എത്തിക്കൂ