വീട്ടിൽ പഴയ കുപ്പികൾ ഉണ്ടോ? വാഷ്ബേസിനും സിങ്കും വൃത്തിയാക്കാൻ ഇനി കുപ്പിമതി ബ്രഷ് വേണ്ട.
അടുക്കളയിലെ പാത്രങ്ങളെല്ലാം കഴുകി കഴിഞ്ഞാൽ ശ്രമകരമായ അടുത്തജോലി കിച്ചൻസിങ്ക് വൃത്തിയായി കഴുകുകയെന്നതാണ്. ഇവ വെട്ടിതിളങ്ങി ഭംഗിയാക്കിവെക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണെന്നറിയാം. എന്നാൽ അഴുക്കെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന സിങ്ക് ,കൈകൾ ഉപയോഗിച്ച് വൃത്തിയാക്കുകയെന്നത് ബുദ്ധിമുട്ടേറിയ പണിയാണ്.കിച്ചൻസിങ്ക്, വാഷ്ബേസിൻ എന്നിവ അനായാസം കഴുകി വൃത്തിയാക്കാനായി ഇതാ ഒരു കിടിലൻ വിദ്യ നിങ്ങളൾക്കായി ഞങ്ങൾ പരിചയപ്പെടുത്തുന്നു.
നമ്മുടെ കൈകളുടെ മൃദുത്വം നഷ്ടപ്പെടാതെ ഇവ വൃത്തിയാക്കാനുള്ള എളുപ്പവിദ്യ എന്താണെന്ന് നോക്കാം. അതിനായി വീട്ടിൽ തന്നെയുള്ള ഉപയോഗശൂന്യമായ പഴയ കുപ്പി, ഇരുമ്പ് സ്ക്രബർ, സ്പോഞ്ച് സ്ക്രബർ എന്നിവയാണ്ഇ തിനാവശ്യം .പഴയ പ്ലാസ്റ്റിക് ബോട്ടിലുകൾ,കണ്ടെയ്നറുകൾ , ലോഷൻ കുപ്പികൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.
പ്ലാസ്റ്റിക് ബോട്ടിലിൻ്റെ ഒരു വശത്തുനിന്ന് വലിയ സ്പൂൺ ആകൃതിയിൽ ഒരു ഭാഗം മുറിച്ചെടുക്കുക .സ്പൂൺൻ്റെ ആകൃതിയിൽ മുറിച്ചെടുത്ത പ്ലാസ്റ്റിക് ബോട്ടിലിൻ്റെ മുകൾഭാഗത്തായി ഒരു ഹോൾ ഇടുക .ചരട് ഹോളിലൂടെയെടുത്ത് പ്ലാസ്റ്റിക് ബോട്ടിലിൻ്റെ ഇരുഭാഗത്തുമായി സ്പോഞ്ച് സ്ക്രബർ ,ഇരുമ്പ് സ്ക്രബർ എന്നിവ ഉറപ്പിക്കുക. സ്പൂണിൻ്റെ ആകൃതിയിൽ വെട്ടിയിരിക്കുന്ന ഭാഗത്ത് കൈ പിടിച്ച് ബ്രഷുപ്പോലെ കിച്ചൻസിംങ്കും വാഷ്ബേസിനും ഉരച്ച് വൃത്തിയാക്കാവുന്നതാണ്.
ഇതുണ്ടാക്കുന്ന നിർമ്മാണരീതി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണം കാണാവുന്നതാണ്. നിങ്ങളുടെ കൈകളുടെ മൃദുത്വം നഷ്ടപ്പെടാതെയും അഴുക്ക് പറ്റിപിടിക്കാതെയും ഇനിമുതൽ എളുപ്പത്തിൽ കിച്ചൺസിങ്കും വാഷ്ബേസിനും വെട്ടിത്തിളങ്ങി അടിപൊളിയായി സൂക്ഷിക്കാം.