1650 ചതുരശ്ര അടിയിൽ ആരും കൊതിക്കും ഇരുനില ഭവനം.

സുന്ദരമായ ഒരു ഭവനം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. മനോഹാരിതയും ആഡംബരവും സമന്വയിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന ഈ 3BHK ഭവനം 5.5 സെന്റിലാണ് സ്ഥിതിചെയ്യുന്നത്. വളരെ ക്രിയാത്മകമായാണ് ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. ലാൻഡ്സ്കേപ്പിങ് വീടിനു കൂടുതൽ ഭംഗി നൽകുന്നു.
ഇതിന്റെ മേൽക്കുര കൂടുതൽ ആകർഷകമാക്കാൻ കർവ് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിവിധ ശൈലിയിലുള്ള ആധുനിക ഡിസൈനുകളും ഈ ഭവനത്തിൽ കാണപ്പെടുന്നു. പുറത്തെ ഭിത്തികളിൽ പ്രത്യേകതരത്തിലുള്ള കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

Advertisement

വീടിന് കൂടുതൽ സൗന്ദര്യം നൽകുന്നതിനായി സെമി ഓപ്പൺ രീതിയിലാണ് ഇൻറീരിയർ സജ്ജീകരിച്ചിരിക്കുന്നത്. വായുസഞ്ചാരവും സൂര്യപ്രകാശവും ഭവനത്തിലേക്ക് കൃത്യമായ അളവിൽ പ്രവേശിക്കുന്ന തരത്തിലാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ബെഡ്റൂമുകൾക്കെല്ലാം സ്വകാര്യത ഉറപ്പു വരുത്തിയിട്ടുണ്ട്.ഈ ഇരുനില ഭവനത്തിന്റെ താഴത്തെ നിലയിലെ സൗകര്യങ്ങൾ

സിറ്റൗട്ട്
കാർ പോർച്ച്
ലിവിംഗ് സ്പേസ്
ഡൈനിംഗ് ഏരിയ
അടുക്കള
വർക്ക് ഏരിയ
ബെഡ്‌റൂം 3
പ്രത്യേക തരത്തിലുള്ള തീമുകൾ ഉപയോഗിച്ചാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒന്നാം നിലയിലെ സൗകര്യങ്ങൾ

കിടപ്പുമുറി 2
അപ്പർ ലിവിംഗ് ഏരിയ
ബാൽക്കണി
ഈ ഭവനത്തിന്റെ ഡിസൈനിങ്ങിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.